ഗുരുവായൂരപ്പന്റെ ഥാർ: വിവാദം അവസാനിക്കുന്നില്ല; പരാതിക്കാരുടെ ഹിയറിങ് ഏപ്രിൽ ഒൻപതിന്

Published : Apr 04, 2022, 07:11 PM ISTUpdated : Apr 04, 2022, 07:12 PM IST
ഗുരുവായൂരപ്പന്റെ ഥാർ: വിവാദം അവസാനിക്കുന്നില്ല; പരാതിക്കാരുടെ ഹിയറിങ് ഏപ്രിൽ ഒൻപതിന്

Synopsis

ഏപ്രിൽ ഒൻപതിന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഗുരൂവായൂർ ദേവസ്വം കോൺഫറൻസ് ഹാളിൽ ദേവസ്വം കമ്മീഷണർ കേസ് നൽകിയ സംഘടനയുടെ പ്രതിനിധികളുടെ വാദം കേൾക്കും

തിരുവനന്തപുരം; ​ഗുരുവായൂർ ക്ഷേത്രത്തിലെ ഥാർ ലേലത്തിനെതിരെ പരാതി നൽകിയവരുടെ വാദം ഏപ്രിൽ ഒൻപതിന് കേരള ഹൈക്കോടതി കേൾക്കും. ഹിന്ദു സേവാ സംഘം ഹൈക്കോടതിയിൽ  ഫയൽ ചെയ്ത കേസിലാണിത്. ലേലവുമായി ബന്ധപ്പെട്ടവരുടെ  ഹിയറിം​ഗ് നടത്താൻ ​ദേവസ്വം കമ്മീഷണർക്ക്  ഹൈക്കോടതി നിർദ്ദേശം നൽകി.

ഏപ്രിൽ ഒൻപതിന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഗുരൂവായൂർ ദേവസ്വം കോൺഫറൻസ് ഹാളിൽ ദേവസ്വം കമ്മീഷണർ കേസ് നൽകിയ സംഘടനയുടെ പ്രതിനിധികളുടെ വാദം കേൾക്കും. ലേലവുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും എതിർ അഭിപ്രായം ഉണ്ടെങ്കിൽ അവരെയും ദേവസ്വം കമ്മീഷണർ നേരിൽ കേൾക്കും.

മേൽ സംഘടന അല്ലാതെ ആർക്കെങ്കിലും ഈ വിഷയത്തിൽ ആക്ഷേപം ഉണ്ടെങ്കിൽ പരാതി അറിയിക്കാവുന്നതാണ്. പരാതി സീൽ ചെയ്ത കവറിൽ രേഖാമൂലം ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ നൽകാം. അല്ലെങ്കിൽ sec.transport@kerala.gov.in എന്ന് ഗതാഗത വകുപ്പ് സെക്രട്ടറിയുടെ ഔദ്യോഗിക ഇമെയിലിലും പരാതിപ്പെടാം. അതുമല്ലെങ്കിൽ ksrtccmd@gmail.com എന്ന കെ എസ് ആർ ടി സി മാനേജിങ് ഡയറക്ടറുടെ ഇ-മെയിൽ വിലാസത്തിലും പരാതി നൽകാം. ഏപ്രിൽ ഒൻപതിന് രാവിലെ 11 മണിക്ക് മുൻപായി പരാതി സമർപ്പിക്കാമെന്ന് ദേവസ്വം കമ്മീഷണർ അറിയിച്ചു. ലഭിക്കുന്ന പരാതികളിലും അന്ന് തന്നെ ദേവസ്വം കമ്മീഷണർ ഹിയറിങ് നടത്തുന്നതാണെന്ന് അറിയിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രജനനകാലം; കടുവയുണ്ട്... ശബ്ദം ഉണ്ടാക്കണേ; മുന്നറിയിപ്പുമായി കേരളാ വനം വകുപ്പ്
വർക്ക് ഷോപ്പിൽ സ്‌കൂട്ടറിൻ്റെ തകരാർ പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ തീപ്പൊരി; ലീക്കായ പെട്രോളിന് തീപിടിച്ചു; അഗ്നിരക്ഷാ സേനയെത്തി അണച്ചു