തൃശൂരില്‍ പന്ത്രണ്ടുകാരന് എച്ച്1 എന്‍ 1 സ്ഥിരീകരിച്ചു

Published : Aug 05, 2026, 09:37 PM IST
h1n1

Synopsis

നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രദേശത്തെ പന്നിഫാം അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കി.

തൃശൂര്‍: തൃശൂരില്‍ പന്ത്രണ്ടുകാരന് എച്ച്1 എന്‍ 1 സ്ഥിരീകരിച്ചു. വെള്ളിക്കുളങ്ങര സ്വദേശിയായ പന്ത്രണ്ടുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കറുകുറ്റിയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കുട്ടി. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രദേശത്തെ പന്നിഫാം അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കി. പഞ്ചായത്തംഗം എ എ റഫീക്കും നാട്ടുകാരും മറ്റത്തൂര്‍ പഞ്ചായത്തിലാണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതര്‍ ചൊവ്വാഴ്ച ഫാം സന്ദര്‍ശിച്ചാണ് ഒരു മാസത്തിനകം ഫാം പൂര്‍ണ്ണമായും നിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കി. ലൈസന്‍സ് ഇല്ലാതെയാണ് ഫാം പ്രവര്‍ത്തിക്കുന്നത്. 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കണ്ണൂരിൽ വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന 16കാരിയെ പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ
ലോഡ്ജ് മുറിയിൽ 56 ക്കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി