ഡ്രൈവിങ്ങിനിടെ കൈമുട്ടു കൊണ്ട് 16കാരിയെ ഉപദ്രവിച്ചു; ഡ്രൈവർക്ക് 6 വർഷം കഠിന തടവുംപിഴയും 

Published : Aug 09, 2023, 02:53 PM ISTUpdated : Aug 09, 2023, 02:57 PM IST
ഡ്രൈവിങ്ങിനിടെ കൈമുട്ടു കൊണ്ട് 16കാരിയെ ഉപദ്രവിച്ചു; ഡ്രൈവർക്ക് 6 വർഷം കഠിന തടവുംപിഴയും 

Synopsis

പെൺകുട്ടിയുടെ ദേഹത്ത് ജീപ്പ് ഓടിക്കുന്നതിനിടെ പ്രതി ബോധപൂർവം കൈമുട്ടു കൊണ്ട് സ്പർശിക്കുകയും ഉപദ്രവിക്കുകയും ചെയ്തെന്നാണ് കേസ്.

പരപ്പനങ്ങാടി: ജീപ്പ് ഓടിക്കുന്നതിനിടെ യാത്രക്കാരിയായ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ ഡ്രൈവർക്ക് ആറു വർഷം കഠിന തടവും 60,000 രൂപ പിഴയും വിധിച്ച് പോക്‌സോ കോടതി. തിരൂരങ്ങാടി പന്താരങ്ങാടിയിലെ അഷ്‌റഫിനെയാണ് (41) പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ശിക്ഷിച്ചത്. 2019 സെപ്റ്റംബർ എട്ടിനാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയായ പെൺകുട്ടിയുടെ ദേഹത്ത് ജീപ്പ് ഓടിക്കുന്നതിനിടെ പ്രതി ബോധപൂർവം കൈമുട്ടു കൊണ്ട് സ്പർശിക്കുകയും ഉപദ്രവിക്കുകയും ചെയ്തെന്നാണ് കേസ്. പിഴ അടച്ചില്ലങ്കിൽ ഏഴുമാസം കൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. പിഴത്തുക അതിജീവിതക്ക് നൽകണമെന്നും വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. 

Asianet News Live

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: വിധി എന്തായാലും ഇന്ന് പ്രതികരിക്കാനില്ലെന്ന് മുൻ ഡിജിപി ആർ ശ്രീലേഖ
പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്