വയനാട് ഉപ തിരഞ്ഞെടുപ്പ്: മലപ്പുറം ജില്ല മുഴുവൻ പെരുമാറ്റചട്ടമെന്തിന്? പുനഃപരിശോധിക്കണമെന്ന് ഹാരിസ് ബീരാൻ

Published : Oct 24, 2024, 06:21 PM ISTUpdated : Oct 24, 2024, 06:24 PM IST
വയനാട് ഉപ തിരഞ്ഞെടുപ്പ്: മലപ്പുറം ജില്ല മുഴുവൻ പെരുമാറ്റചട്ടമെന്തിന്? പുനഃപരിശോധിക്കണമെന്ന് ഹാരിസ് ബീരാൻ

Synopsis

മലപ്പുറത്തെ 16 നിയമസഭാ മണ്ഡലങ്ങളിൽ ഏറനാട്, നിലമ്പൂർ, വണ്ടൂർ എന്നീ മൂന്ന് നിയമസഭാ മണ്ഡലങ്ങൾ മാത്രമാണ് വയനാട് പാർലമെന്റ് മണ്ഡലത്തിന്റെ ഭാഗമായുള്ളത്

ഡൽഹി: വയനാട് പാർലമെന്റ് മണ്ഡലത്തിൽ ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് മലപ്പുറം ജില്ലയിലാകമാനം മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നത് ചോദ്യം ചെയ്ത് അഡ്വ. ഹാരിസ് ബീരാൻ എം പി രംഗത്ത്. മലപ്പുറം ജില്ല മുഴുവൻ  പെരുമാറ്റചട്ടമേർപ്പെടുത്തിയത് ജില്ലയിലെ വികസന പ്രവർത്തനങ്ങളെയും മറ്റും അകാരണമായി ബാധിക്കുമെന്നും അതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ ഉത്തരവ് പുനഃപരിശോധിക്കണമെന്നും ഹാരിസ് ബീരാൻ കേന്ദ്ര സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

പ്രിയങ്ക ​ഗാന്ധിയുടെ സ്വത്ത് വിവരങ്ങളിൽ രാഷ്ട്രീയപോര്; സത്യവാങ്മൂലം ആയുധമാക്കി ബിജെപി

16 നിയമസഭാ മണ്ഡലങ്ങളായി മലപ്പുറം ജില്ലയിലുള്ളത്, ഏകദേശം 45 ലക്ഷം ജനസംഖ്യയാണ്. ജില്ലയിൽ ഉൾപ്പെടുന്ന ഏറനാട്, നിലമ്പൂർ, വണ്ടൂർ എന്നീ മൂന്ന് നിയമസഭാ മണ്ഡലങ്ങൾ മാത്രമാണ് വയനാട് പാർലമെന്റ് മണ്ഡലത്തിന്റെ ഭാഗമായുള്ളത്. മാതൃകാ പെരുമാറ്റച്ചട്ടം മലപ്പുറം ജില്ലയിലാകെ ബാധകമാക്കിയതുമൂലം ബാക്കി വരുന്ന 13 നിയമസഭാ മണ്ഡലങ്ങളിലും പുതിയ പദ്ധതികൾ ആരംഭിക്കാനോ കരാറിൽ ഏർപ്പെടാനോ ദൈനംദിന പ്രവർത്തനങ്ങൾ നടത്താനോ കഴിയാത്ത അവസ്ഥയിലാണ്. ഈ തീരുമാനം മൂലം തദ്ദേശസ്ഥാപനങ്ങൾ പ്രയാസപ്പെടുകയാണെന്നും അതിനാൽ ജില്ലയിലെ സാധാരണ ജനങ്ങളെയും അവരുടെ ആവശ്യങ്ങളും പരിഗണിച്ച് വയനാട് പാർലമെന്റ് മണ്ഡലത്തിനു പുറത്തുള്ള ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിലെയും മാതൃകാ പെരുമാറ്റച്ചട്ടം പിൻവലിക്കണമെന്നും അഡ്വ. ഹാരിസ് ബീരാൻ എം പി ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ വയനാട് നിന്നും പുറത്തുവരുന്ന വാർത്ത എൽ ഡി എഫ് സ്ഥാനാർഥി സത്യൻ മൊകേരി നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു എന്നതാണ്.കൽപ്പറ്റയിൽ നിന്ന് റോഡ് ഷോയോട് കൂടിയായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പണം. സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ, ആനി രാജ തുടങ്ങിയവർ റോഡ് ഷോയിൽ പങ്കെടുത്തു. സത്യൻ മൊകേരി മൂന്ന് സെറ്റ് പത്രികയാണ് സമർപ്പിച്ചത്. പി ഗഗാറിൻ, കെ ജെ ദേവസ്യ, സി എം ശിവരാമൻ എന്നീ നേതാക്കളാണ് പിന്തുണച്ചത്. വയനാട്ടിൽ തികഞ്ഞ വിജയ പ്രതീക്ഷ ഉണ്ടെന്നും, രാഷ്ട്രീയ ചർച്ചയ്ക്ക് യു ഡി എഫ് തയ്യാറാകുന്നില്ലെന്നും പത്രിക സമർപ്പിച്ച ശേഷം സത്യൻ മൊകേരി പ്രതികരിച്ചു

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്