
കോഴിക്കോട്: പ്ലസ്ടു വിദ്യാർഥിനിക്ക് മൊബൈൽ ഫോണിൽ അശ്ലീല സന്ദേശങ്ങൾ അയച്ച സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിലായി. വടകര മടപ്പള്ളി ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ഓർക്കാട്ടേരി സ്വദേശി പൊതുവാടത്തിൽ കെ.കെ.ബാലകൃഷ്ണൻ (53) ആണ് പിടിയിലായത്. ഇയാളുടെ വാട്സ് ആപ്പ് സന്ദേശങ്ങൾ പുറത്തു വന്നിരുന്നു. ചോമ്പാല പൊലിസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പൊലീസ് എത്തിയപ്പോൾ സ്ഥലത്ത് നാട്ടുകാർ സംഘടിച്ചത് സംഘർഷത്തിന് ഇടയാക്കിയിരുന്നു. കുട്ടിയുടെ പരാതിയിൽ പോക്സോ വകുപ്പ് ചുമത്തിയാണ് പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തത്.
പാര്‍ക്കിങ് സ്ഥലത്തെച്ചൊല്ലി അയല്‍വാസികള്‍ തമ്മില്‍ തര്‍ക്കം; 20 പേര്‍ക്ക് കുത്തേറ്റു
അതേസമയം, ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച വാര്‍ത്തയാണ് പുതുച്ചേരിയില്‍ നിന്ന് വരുന്നത്. വില്ലിയന്നൂരിലെ ബേക്കറിയിലാണ് സംഭവം. സെന്തിൽ കുമാർ ആണ് മരിച്ചത്. ഞായറാഴ്ച രാത്രി മൂന്ന് മോട്ടോർസൈക്കിളുകളിലായെത്തിയ ഏഴംഗ സംഘം സെന്തിൽ കുമാറിന് നേരെ ആദ്യം നാടൻ ബോംബ് എറിയുകയും പിന്നീട് മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
പുതുച്ചേരി ആഭ്യന്തരമന്ത്രി എ നമശിവായത്തിന്റെ അടുത്ത ബന്ധുവാണ് കൊല്ലപ്പെട്ട സെന്തിൽ കുമാറെന്ന് റിപ്പോർട്ടുകളുണ്ട്. അക്രമത്തിന്റെ വിവരമറിഞ്ഞ ഉടനെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും സെന്തിലിനെ രക്ഷിക്കാനായില്ല. സെന്തിലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അക്രമികളെ പിടികൂടാൻ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
അതിനിടെ പ്രതിപക്ഷമായ ഡിഎംകെയിലെ നേതാവ് ആർ ശിവ തിങ്കളാഴ്ച ഈ വിഷയം നിയമസഭയിലുന്നയിച്ചു. കഴിവുറ്റ ഒരു പൊലീസ് ഉദ്യോഗസ്ഥനെ അന്വേഷണത്തിന് നിയോഗിക്കണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. സെന്തിൽ കുമാറിന്റെ കൊലപാതകം ജനങ്ങൾക്കിടയിൽ പരിഭ്രാന്ത്രി പരത്തിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ആഭ്യന്തര മന്ത്രിയുടെ ബന്ധു തന്നെ അതിക്രൂരമായ വിധത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിൽ സാധാരണക്കാരന് എങ്ങനെ സുരക്ഷിതനായിരിക്കാൻ കഴിയുമെന്നാണ് ജനങ്ങളുടെ ആശങ്കയെന്നും ആർ ശിവ അഭിപ്രായപ്പെട്ടു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam