മിൽക്ക് ഷേയ്ക്ക് ഉണ്ടാക്കാനായി സൂക്ഷിച്ച പഴകിയ പാൽ പിടിച്ചെടുത്തു

By Web TeamFirst Published Feb 16, 2019, 5:25 PM IST
Highlights

തിരുവനന്തപുരത്ത് മിൽക്ക് ഷെയ്ക്കുകൾ ഉണ്ടാക്കാനായി സൂക്ഷിച്ച പഴകിയ പാൽ പിടിച്ചെടുത്തു. ആറ്റുകാൽ ക്ഷേത്ര പരിസരത്ത് പരിശോധന കർശനമാക്കി.

തിരുവനന്തപുരം: തിരുവനന്തപുരത്ത് മിൽക്ക് ഷെയ്ക്കുകൾ ഉണ്ടാക്കാനായി സൂക്ഷിച്ച പഴകിയ പാൽ പിടിച്ചെടുത്തു. കോർപ്പറേഷന്‍റെ ഭക്ഷ്യ സുരക്ഷാ വിഭാഗം ഇന്ന് നടത്തിയ പരിശോധനയിലാണ് പാൽ പിടിച്ചെടുത്തത്. പഴകിയ ഭക്ഷണം സൂക്ഷിച്ച എട്ട് ഹോട്ടലുകൾക്ക് നോട്ടീസ് നൽകി.

മെഡിക്കൽ കോളേജ് പരിസരത്ത് നടത്തിയ പരിശോധനയിൽ എട്ട് ഹോട്ടലുകളിലാണ് പഴകിയ ഭക്ഷണം കണ്ടെത്തിയത്. മൂന്ന് ദിവസം മുമ്പ് പാകം ചെയ്ത പൊരിച്ച മീനും ഇറച്ചിയുമെല്ലാമാണ് റഫ്രിജറേറ്ററിൽ നിന്ന് പിടികൂടിയത്. രണ്ടും മൂന്നും ദിവസം ഓരേ എണ്ണയിൽ പാകം ചെയ്ത സംഭവത്തിലും നോട്ടീസ് നൽകിയിട്ടുണ്ട്.

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് കോർപ്പറേഷൻ ആരോഗ്യ വിഭാഗം കഴിഞ്ഞ മൂന്ന് ദിവസമായി വ്യാപകമായ റെയ്ഡ് നടത്തുകയാണ്. കഴിഞ്ഞ ദിവസം കിഴക്കേകോട്ട, തകരപ്പറമ്പ്, പാളയം എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡിൽ 10 കടകൾക്ക് നോട്ടീസ് നൽകി.

Also Read: 'ആറ്റുകാല്‍ ഭക്തരുടെ ആരോഗ്യം വച്ചുള്ള കളി നിർത്തിക്കോ; ഇതൊരു താക്കീതാണ്'; കടയുടമകളോട് തിരുവനന്തപുരം മേയര്‍

click me!