ഭക്ഷണ നിർമാണ വിതരണ കേന്ദ്രങ്ങളിൽ പരിശോധന; കണ്ടെത്തിയത് ​ഗുരുതര പ്രശ്നങ്ങൾ, 53,200 രൂപ പിഴയീടാക്കി!

Published : Oct 19, 2023, 12:44 PM ISTUpdated : Oct 19, 2023, 12:57 PM IST
ഭക്ഷണ നിർമാണ വിതരണ കേന്ദ്രങ്ങളിൽ പരിശോധന; കണ്ടെത്തിയത് ​ഗുരുതര പ്രശ്നങ്ങൾ, 53,200 രൂപ പിഴയീടാക്കി!

Synopsis

41 ഹോട്ടലുകൾക്കും 23 കൂൾബാറുകൾക്കും അഞ്ച് കാറ്ററിംഗ് സെന്ററുകൾക്കും, 13 ബേക്കറികൾക്കും രണ്ട് ഐസ്പ്ലാന്റുകൾക്കും നോട്ടീസ് നൽകി.

മലപ്പുറം: ഹെൽത്തി കേരള പരിശോധനയുടെ ഭാഗമായി ജില്ലയിലെ ഭക്ഷണ നിർമാണ വിതരണ കേന്ദ്രങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. ഭക്ഷണജന്യ-ജലജന്യ രോഗങ്ങൾതടയുന്നതിന് വേണ്ടി ഭക്ഷണ നിർമാണ വിതരണ യൂണിറ്റുകളുടെ ശുചിത്വം ഉറപ്പാക്കുന്നതിനാണ് പരിശോധനകൾ നടത്തിയത്. 332 ഹോട്ടലുകൾ, 276 കൂൾബാറുകൾ, 23 കാറ്ററിംഗ് സെന്ററുകൾ, 210 ബേക്കറികൾ, എട്ട് ഐസ് പ്ലാന്റുകൾ, ഒമ്പത് കുടിവെള്ള ബോട്ടിലിങ് യൂണിറ്റുകൾ, ഒമ്പത് സോഡാ നിർമാണ യൂണിറ്റുകൾ, 22 സ്വകാര്യ കുടിവെള്ള ടാങ്കുകൾ, 13 ഐസ്‌ക്രീം യൂണിറ്റുകൾ എന്നിവയാണ് പരിശോധിച്ചത്.

ട്രാഫിക്ക് നിയമലംഘകര്‍ക്ക് ഇനി 'രക്ഷയില്ല', കര്‍ശന പരിശോധന; 22,000 നിയമലംഘനങ്ങൾ കണ്ടെത്തി

വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്തതിനും മലിനജലം പുറത്തേക്ക് ഒഴുക്കിയതിനും പകർച്ചവ്യാധി പടരുന്ന സാഹചര്യം സൃഷ്ടിച്ചതിനുമായി 41 ഹോട്ടലുകൾക്കും 23 കൂൾബാറുകൾക്കും അഞ്ച് കാറ്ററിംഗ് സെന്ററുകൾക്കും, 13 ബേക്കറികൾക്കും രണ്ട് ഐസ്പ്ലാന്റുകൾക്കും നോട്ടീസ് നൽകി. നിയമലംഘനങ്ങൾ കണ്ടെത്തിയ ഇടങ്ങളിൽ വിവിധ ഇനങ്ങളിലായി 53,200 രൂപ പിഴയീടാക്കുകയും ചെയ്തു. പരിശോധനക്ക് ജില്ലയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, ഹെൽത്ത് സൂപ്പർവൈസർമാർ, ടെക്നിക്കൽ അസിസ്റ്റന്റുമാർ നേതൃത്വം നൽകി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കടുവ ഭീതി: രണ്ട് പഞ്ചായത്തുകളിലെ 10 വാര്‍ഡുകളിൽ സ്കൂൾ അവധി പ്രഖ്യാപിച്ച് വയനാട് കളക്ടര്‍, പരീക്ഷകൾക്കും ബാധകം
ആലപ്പുഴയിൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ ഭാര്യയും രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും പൊള്ളലേറ്റ് മരിച്ചു