ട്രാഫിക്ക് നിയമലംഘകര്‍ക്ക് ഇനി 'രക്ഷയില്ല', കര്‍ശന പരിശോധന; 22,000 നിയമലംഘനങ്ങൾ കണ്ടെത്തി
ഗുരുതരമായ 187 അപകടങ്ങൾ ഉൾപ്പെടെ 1,818 വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

കുവൈത്ത് സിറ്റി: ഗതാഗത നിയമലംഘകരെ പിടികൂടാന്‍ പരിശോധന കര്‍ശമാക്കി അധികൃതര്‍. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മേജർ ജനറൽ യൂസഫ് അൽ ഖദ്ദ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് വ്യാപക പരിശധനകളാണ് നടത്തുന്നത്.
22,000 ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തി. 98 വാഹനങ്ങൾ പിടിച്ചെടുത്തു. ഗുരുതരമായ 187 അപകടങ്ങൾ ഉൾപ്പെടെ 1,818 വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ പ്രതിവാര സ്ഥിതിവിവരക്കണക്കുകൾ പ്രകാരം വകുപ്പ് 22,678 ട്രാഫിക് നിയമലംഘനങ്ങളാണ് ഒരാഴ്ചക്കിടെ പിടികൂടിയത്. 135 വാഹനങ്ങളും 11 മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു, 34 പേരെ ട്രാഫിക് പൊലീസിന് റഫർ ചെയ്തു, 98 ജുഡീഷ്യൽ വാണ്ടഡ് വാഹനങ്ങൾ പിടിച്ചെടുത്തു, 22 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷന് റഫർ ചെയ്തു. റെസിഡൻസി നിയമലംഘകരായ 19 പേർ അറസ്റ്റിലായി. 24 പേരെ അറസ്റ്റ് ചെയ്യുകയും അസാധാരണമായ അവസ്ഥയില്‍ രണ്ട് പേരെ പിടികൂടുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
Read Also - പലസ്തീന് ഐക്യദാര്‍ഢ്യം; എല്ലാ ആഘോഷ പരിപാടികളും നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശിച്ച് അധികൃതര്‍
മാനുഷിക ദുരന്തം ഒഴിവാക്കാന്‍ മുന്‍ഗണന; ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് സൗദി
റിയാദ്:ഗാസയില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് സൗദി അറേബ്യ. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ മരണസംഖ്യ ഉയരുന്നതിനിടെയാണ് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് സൗദി അറേബ്യ രംഗത്തെത്തിയത്. മാനുഷിക ദുരന്തം ഒഴിവാക്കാൻ മുൻഗണന നൽകണമെന്നും സൗദി അറേബ്യ വ്യക്തമാക്കി. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കനുമായി സൗദി വിദേശകാര്യ മന്ത്രി ചര്‍ച്ച നടത്തി. ഈ ചര്‍ച്ചയിലാണ് സൗദി വിദേശകാര്യ മന്ത്രി ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുകൊണ്ട് വിഷയത്തില്‍ സൗദിയുടെ നിലപാട് വ്യക്തമാക്കിയത്.
യു.എൻ സെക്യൂരിറ്റി കൗൺസിലിന് മുന്നിലും സൗദി ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഗാസയ്ക്ക് മേൽ ഇസ്രയേല്‍ ഏർപ്പെടുത്തിയ ഉപരോധവും പലസ്തീൻ പൗരൻമാരോട് ഒഴിഞ്ഞുപോകാൻ നിർദേശം നൽകിയതിനെയും സൗദി നേരത്തെ എതിർത്തിരുന്നു. ഇതിനിടെ, ഇസ്രയേല്‍-പലസ്തീന്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ബുധനാഴ്ച ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ അടിയന്തര യോഗം ചേരും. ബുധനാഴ്ച ജിദ്ദയിലാണ് ഓര്‍ഗനൈസേഷനിലെ മന്ത്രിമാരുടെ യോഗം ചേരുക. ഇസ്ലാമിക് ഓർഗനൈസഷൻ അധ്യക്ഷ പദവി വഹിക്കുന്ന സൗദി അറേബ്യ ആണ് അടിയന്തിര യോഗം വിളിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം