
ഇടുക്കി: വായുവിലൂടെ പകരുന്ന രോഗങ്ങളെ തടയുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ച നൂതന പദ്ധതിയായ 'തൂവാല വിപ്ലവം' കല്ലാനിക്കല്‍ സെന്റ്.ജോര്‍ജ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ചു. വായുജന്യ രോഗങ്ങളെക്കുറിച്ചും അവയെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും പൊതുജനങ്ങളിലും കുട്ടികളിലും അവബോധം ഉണ്ടാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
തൂവാല വിപ്ലവത്തിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ തൂവാല ഉപയോഗിക്കാന്‍ ശീലിപ്പിക്കുയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. ഇതുവഴി വായിലൂടെയും മൂക്കിലൂടെയും പകരുന്ന രോഗങ്ങള്‍ തടയാനാവുമെന്ന അവബോധം കുട്ടികളില്‍ സൃഷ്ടിച്ചെടുക്കാനാവുമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക് കൂട്ടല്‍.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam