അങ്കമാലിയിൽ സ്വകാര്യ ബസ് ഓട്ടോയിലിടിച്ച് നാല് മരണം

Published : Nov 25, 2019, 08:20 AM ISTUpdated : Nov 25, 2019, 11:44 AM IST
അങ്കമാലിയിൽ സ്വകാര്യ ബസ് ഓട്ടോയിലിടിച്ച് നാല് മരണം

Synopsis

ഏയ്‍ഞ്ചൽ എന്ന സ്വകാര്യ ബസാണ് ഓട്ടോയിൽ ഇടിച്ചത്. ബസിനടിയിൽ പെട്ട ഓട്ടോ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. 

കൊച്ചി: അങ്കമാലിയിൽ സ്വകാര്യ ബസ്സും ഓട്ടോയും കൂട്ടിയിടിച്ചു നാല് മരണം, ഓട്ടോ ഡ്രൈവറും യാത്രക്കാരായ മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. അങ്കമാലി ബാങ്ക് കവലയിൽ വച്ച് രാവിലെ 7:30ഓടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു. ബസിനടിയിൽ പെട്ട ഓട്ടോ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. 

അമ്പത്തിയഞ്ച് വയസുകാരനായ ഓട്ടോ ഡ്രൈവർ മങ്ങാട്ട് കര ജോസഫ്, യാത്രക്കാരി മേരി മത്തായി (65), മേരി ജോർജ്ജ് (60), റോസി തോമസ് (55) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ അങ്കമാലി ടിഎച്ച്ക്യു ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ബസ് യാത്രക്കാർക്കാർക്കും പരിക്കുകളില്ല. ഏയ്‍ഞ്ചൽ എന്ന സ്വകാര്യ ബസാണ് ഓട്ടോയിൽ ഇടിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബുള്ളറ്റിൽ ഇടിക്കാതിരിക്കാൻ ബിഎംഡബ്ല്യു വെട്ടിച്ചു, എർടിഗയിലേക്ക് ഇടിച്ചു കയറി; തിരുവനന്തപുരത്ത് അപകടത്തിൽ ദമ്പതികൾക്ക് ഗുരുതര പരിക്ക്
സ്ഥിരം ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം, ശ്രീദുർഗ്ഗാ ദേവീക്ഷേത്രത്തിലെ കവർച്ച പട്ടാപ്പകൽ, കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ