'അത്രമേൽ പ്രിയപ്പെട്ടവൾക്കു വേണ്ടി'; ശൈലജ ടീച്ചർക്ക് നന്ദി പറഞ്ഞൊരു കുറിപ്പ് വൈറൽ

Published : Jun 18, 2019, 11:39 PM ISTUpdated : Jun 19, 2019, 06:41 AM IST
'അത്രമേൽ പ്രിയപ്പെട്ടവൾക്കു വേണ്ടി'; ശൈലജ ടീച്ചർക്ക് നന്ദി പറഞ്ഞൊരു കുറിപ്പ് വൈറൽ

Synopsis

പരിചയത്തിലുള്ള കുട്ടിയ്ക്ക് അടിയന്തിരമായി ഹൃദയ ശസ്ത്രക്രിയ നടത്തണമെന്നും സഹായമൊരുക്കണമെന്നും കാണിച്ചായിരുന്നു കോഴിക്കോട് സ്വദേശിനിയായ പ്രിയങ്ക പ്രഭാകർ മന്ത്രിക്ക് സന്ദേശമയച്ചത്. 

കോഴിക്കോട്: വിളിച്ചാൽ വിളിപ്പുറത്തുണ്ടാകും എന്നൊരു ഉറപ്പാണ് കേരളത്തിന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെശൈലജ ടീച്ചർ. സമീപകാലത്ത് കേരളം ആരോഗ്യരംഗത്ത് വലിയ വെല്ലുവിളികൾ നേരിട്ടപ്പോൾ മുന്നിൽ നിന്ന് നയിച്ച നായികയായിട്ടാണ് അവരെ ജനങ്ങൾ വാഴ്ത്തിയത്. സഹോദരിയുടെ കുഞ്ഞിന് വേണ്ടി ഫേസ്ബുക്ക് കമന്റിലൂടെ സഹായമഭ്യര്‍ത്ഥിച്ച യുവാവിന്, ആ കമന്റ് ശ്രദ്ധയിൽപെട്ട ഉടൻ സഹായവുമായി മന്ത്രിയെത്തിയ വാർത്ത ഈയിടെയായിരുന്നു പുറത്തുവന്നത്. മന്ത്രിയുടെ  ഇത്തരം ഇടപെടലുകൾക്ക് വീണ്ടും കൈയ്യടി ലഭിച്ചിരിക്കുകയാണ്.

ഫേസ്ബുക്ക് സന്ദേശത്തിലൂടെ സഹായമഭ്യർത്ഥിച്ച യുവതിയ്ക്ക് വേണ്ടതെന്തെന്ന് ചോദിച്ചറിഞ്ഞ മന്ത്രി, അത് ലഭ്യമാക്കുകയും ചെയ്തു. പരിചയത്തിലുള്ള കുട്ടിയ്ക്ക് അടിയന്തിരമായി ഹൃദയ ശസ്ത്രക്രിയ നടത്തണമെന്നും സഹായമൊരുക്കണമെന്നും കാണിച്ചായിരുന്നു കോഴിക്കോട് സ്വദേശിനിയായ പ്രിയങ്ക പ്രഭാകർ മന്ത്രിക്ക് സന്ദേശമയച്ചത്. സന്ദേശം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ മന്ത്രിയുടെ ഓഫീസ് വിഷയത്തിൽ ഇടപെടുകയും വേണ്ട സഹായം ലഭ്യമാക്കുകയും ചെയ്തു. ആരോഗ്യവകുപ്പിന്റെ ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടിയുടെ ഹൃദയ ശസ്ത്രക്രിയ വിജയകരമായി നിർവ്വഹിച്ചു. ശൈലജ ടീച്ചറുമായുള്ള സന്ദേശങ്ങൾക്കൊപ്പം പ്രിയങ്ക ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

അത്രമേൽ പ്രിയപ്പെട്ട ഒരുവൾക് വേണ്ടി ആണ് ഈ എഴുത്തു.... കുടപിറപ്പ് എന്ന് തന്നെ പറയാം....  ഈ പറയുന്ന ഒരുവൾക് അടിയന്തരമായി ഒരു ഹാർട്ട്‌ സർജ്ജറി വേണ്ടി വന്നു... എന്ത് ചെയ്യും എന്ന് ആലോചിച്ചപ്പോൾ ആണ് മന്ത്രി ഷൈലജ  ടീച്ചർ ന്റെ യും ഞാൻ ഉറച്ചു വിശ്വസിക്കുന്ന പ്രസ്ഥാനത്തെയും ഓർമ വന്നത്.... ടീച്ചറുടെ ഫേസ്ബുക് പേജിൽ ഒരു മെസ്സേജ് അയച്ചു കാര്യങ്ങൾ എല്ലാം ഒരു പാരഗ്രാഫിൽ ഒതുക്കി വളച്ചു കെട്ടില്ലാതെ ഞാൻ കാര്യങ്ങൾ അവതരിപ്പിച്ചു... കൃത്യം ഒരുദിവസത്തിനു ശേഷം എനിക്ക് ടീച്ചറിന്റെ മറുപടി വന്നു.... സർക്കാർ തലത്തിൽ നടത്തി വരുന്ന ഹൃദ്യം പദ്ധതിയിൽ ഈ കുട്ടിയെ പരിഗണിക്കാം എന്നും അതിനു വേണ്ട എല്ലാ കാര്യങ്ങളും സർക്കാർ വഹിച്ചു കൊള്ളാം എന്നും... സത്യത്തിൽ ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല ഇങ്ങനെ ഒരു മറുപടി.... ഉടൻ തന്നെ ഞാൻ അമ്മയെ Jaya Prabhakar  മാമനെയും Preman Tk വിളിച്ചു കാര്യങ്ങൾ പറയുകയും പിറ്റേ ദിവസം അവർ രണ്ടു പേരും Prajith Vk  എന്റെ ചേട്ടനും കൂടെ കോഴിക്കോട് ബീച് ഹോസ്പിറ്റലിൽ കുട്ടീനേം കൊണ്ട് പോയി ഹൃദ്യം പദ്ധതിയിൽ രജിസ്റ്റർ ചെയുകയും ചെയ്തു.... അതിനു ശേഷം കേവലം രണ്ടു ആഴ്ചയ്ക്കുള്ളിൽ കുട്ടിയുടെ ഓപ്പറേഷൻ കോഴിക്കോട് മിംസ് ഹോസ്പിറ്റൽ വെച്ച് സൗജന്യമായി നടക്കുകയും ചെയ്തു... കുട്ടി ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നു....ഈ അവസരത്തിൽ പറഞ്ഞാൽ തീരാത്ത നന്ദി ഞാൻ "ടീച്ചർ അമ്മയെ ♥യെ "യും ഹൃദയ പക്ഷ സർക്കാരിനെയും അറിയിച്ചു കൊള്ളുന്നു... കൂടാതെ ഞങ്ങളെ സഹായിക്കാൻ മുൻകൈ എടുത്ത വടകര എം ൽ എ ഓഫീസ്... വായനാടിലെ പാർട്ടി പ്രവർത്തകർ ആയ Subash P SujithBaby SB, Ajnas Nasserയെയും ഹൃദ്യം പദ്ധതി കോ ഓഡിനേറ്റർ(calicut) നല്ലവരായ മിംസ് ഹോസ്പിറ്റൽ ഡോക്ടർസ് സ്റ്റാഫ്‌,എല്ലാത്തിനും കൂടെ നിന്ന Balu K Gangadharan,മറ്റു ബന്ധു മിത്രാദികൾ,ആവശ്യഘട്ടത്തിൽ ബ്ലഡ്‌ തന്നു സഹായിച്ച കുറച്ചു നല്ല കുട്ടുകാർ  Sougandhlal Sougu എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു.... ആരെയെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം.... 

ഇപ്പോൾ ആണ് നമ്മൾക്കു ഒരു സർക്കാർ ഉണ്ടെന്നും ഒരു ആരോഗ്യ മന്ത്രി ഉണ്ടെന്നും അറിഞ്ഞത്..... ഇടതു പക്ഷം എന്നും ഹൃദയ പക്ഷം തന്നെ ആണ് അതിനു ഒരു മാറ്റവും ഇല്ല... ടീച്ചർ അമ്മ ഇഷ്ട്ടം ♥

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോൺഗ്രസിന് 30% വോട്ട് 8 ജില്ലകളിൽ, സിപിഎം 2 ജില്ലകളിൽ മാത്രം; ബിജെപി 20% കടന്നത് തിരുവനന്തപുരത്ത് മാത്രം, തദ്ദേശത്തിലെ യഥാർത്ഥ കണക്ക് പുറത്ത്
വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ 3 വയസുകാരിയെ കാണാതായി, തിരച്ചിലിൽ മുറ്റത്തെ കുളത്തിൽ മരിച്ചനിലയിൽ