
തിരുവനന്തപുരം: തിരുവനന്തപുരം പള്ളിക്കല്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ആക്രമണം നടത്തുകയും ഡ്യൂട്ടിയിലുണ്ടായ വനിത ഡോക്ടറെ കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് ആരോഗ്യവകുപ്പ്.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ ഡിജിപിയോട് ആവശ്യപ്പെട്ടു. ആശുപത്രിക്കും ആശുപത്രി ജീവനക്കാര്‍ക്കുമെതിരെ നടക്കുന്ന ഒരക്രമത്തേയും അംഗീകരിക്കാന്‍ കഴിയില്ല.
രോഗികളുടെ അഭയ കേന്ദ്രമാണ് ആശുപത്രി. അതിനാല്‍ തന്നെ ജീവനക്കാര്‍ക്ക് സമാധാനത്തോടെ ജോലി ചെയ്യാന്‍ സാധിക്കണം. ആശുപത്രി ആക്രമണവും ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവവും അങ്ങേയറ്റം അപലപനീയമാണ്. എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ഉന്നതരെ അറിയിക്കുകയാണ് വേണ്ടത്. അല്ലാതെ ബന്ധുക്കള്‍ അക്രമം ഉണ്ടാക്കുകയല്ല ചെയ്യേണ്ടത്. അതിനാലാണ് കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കയതെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam