കൂലി വാങ്ങിയത് കൂടിപ്പോയെന്ന് ആരോപണം; ഹൃദ്രോ​ഗിയായ ഓട്ടോ ‍ഡ്രൈവർക്ക് ക്രൂരമർദനം, പരാതി

Published : Aug 22, 2025, 03:24 PM IST
auto attack

Synopsis

തിരുവനന്തപുരം വർക്കലയിൽ ഹൃദ്രോഗിയായ ഓട്ടോറിക്ഷ ഡ്രൈവർക്ക് ക്രൂരമർദ്ദനമേറ്റതായി പരാതി.

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ഹൃദ്രോഗിയായ ഓട്ടോറിക്ഷ ഡ്രൈവർക്ക് ക്രൂരമർദ്ദനമേറ്റതായി പരാതി. വർക്കല കുരയ്ക്കണ്ണി തൃക്കേട്ടയിൽ സുനിൽകുമാറിനാണ്(55) മർദ്ദനമേറ്റത്. സുനിൽകുമാറിന്റെ വാഹനത്തിൽ സവാരി പോയതിന് 100 രൂപ കൂടിപ്പോയെന്ന് പറഞ്ഞാണ് മർദിച്ചത്. മർദ്ദനത്തിൽ പരിക്കേറ്റ് അവശതയിലായ സുനിൽകുമാർ വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് വർക്കല പോലീസിൽ പരാതിയും നൽകി. ഇക്കഴിഞ്ഞ 19ന് ഉച്ചയ്ക്ക് 2:30 ആയിരുന്നു സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. വർക്കല പാപനാശത്തെ ഓട്ടോസ്റ്റാന്റിൽ സവാരി കാത്ത് കിടക്കുകയായിരുന്ന സുനിൽകുമാറിനെ യാതൊരു പ്രകോപനവും കൂടാതെ കാറിൽ വന്നിറങ്ങിയ ആൾ മർദ്ദിക്കുകയായിരുന്നു. ഇതിന് മുമ്പ് സവാരി പോയതിന് 100 രൂപ കൂ‌ടുതൽ വാങ്ങിയെന്ന് പറഞ്ഞായിരുന്നു മർദനമെന്ന് പരാതിയിൽ പറയുന്നു. സുനിൽ കുമാർ ഹൃദ്രോ​ഗിയാണ്. മർദനത്തിൽ പരിക്കേറ്റ സുനിൽകുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തർക്കത്തിനിടെ നിലവിളികേട്ട് ഓടിയെത്തിയ വയോധികനെ അടിച്ചുകൊന്നു, കേസില്‍ ഒരാള്‍ പിടിയിൽ
'നിങ്ങളുടെ ഉദ്ദേശ്യം കുഞ്ഞിനെ പ്രസവിക്കുകയാണെങ്കിൽ ഇങ്ങോട്ട് വരേണ്ട, കർശന നടപടിയുണ്ടാകും'; ബർത്ത് ടൂറിസം അനുവദിക്കാനാകില്ലെന്ന് അമേരിക്ക