കനത്ത മഴയും കാറ്റും, ചാലക്കുടിയിലെ കൊരട്ടിയിൽ വ്യാപക നാശം; മരങ്ങൾ കടപുഴകി, വൈദ്യുത കമ്പികള്‍ പൊട്ടിവീണു

Published : Mar 17, 2025, 10:51 PM IST
കനത്ത മഴയും കാറ്റും, ചാലക്കുടിയിലെ കൊരട്ടിയിൽ വ്യാപക നാശം; മരങ്ങൾ കടപുഴകി,  വൈദ്യുത കമ്പികള്‍ പൊട്ടിവീണു

Synopsis

നിരവധി മരങ്ങള്‍ കടപുഴകി വീണു. പലയിടത്തും വീടുകള്‍ക്ക് മുകളിലേക്ക് മരം മറിഞ്ഞു

തൃശൂര്‍: കനത്ത മഴയിലും കാറ്റിലും ചാലക്കുടി കൊരട്ടി മേഖലയില്‍ വന്‍ നാശം. നിരവധി മരങ്ങള്‍ കടപുഴകി വീണു. പലയിടത്തും വീടുകള്‍ക്ക് മുകളിലേക്ക് മരം മറിഞ്ഞു. വ്യാപകമായ രീതിയിലുള്ള കൃഷി നാശം സംഭവിച്ചു. വൈദ്യുതി കമ്പികള്‍ പൊട്ടിവീണ് വൈദ്യുതി വിതരണം നിലച്ചു.

കോനൂര്‍ വര്‍ഗീസ് തച്ചുപറമ്പന്‍റെ വീട്ടുപറമ്പിലെ ജാതി വീടിന് മുകളിലേക്ക് മറിഞ്ഞു. തെക്കിനിയത്ത് പൗലോസിന്‍റെ വീടിന് മുകളില്‍ മരം വീണ് വീടിന് നാശം സംഭവിച്ചു. തോമസ് തെക്കിയിനത്ത്, ഗാന്ധിനഗറില്‍ അയ്യപ്പന്‍ എന്നിവരുടെ പറമ്പിലെ നിരവധി മരങ്ങള്‍ വീണു. സജിയുടെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന് മുകളില്‍ മരം വീണു. ജെ ടി എസിന് സമീപം പലയിടത്തും വ്യാപകമായ രീതിയില്‍ വാഴകൾക്ക് നാശം സംഭവിച്ചു. തെങ്ങ്, കവുങ്ങ്, ജാതി തുടങ്ങിയ മരങ്ങളും വ്യാപകമായി മറിഞ്ഞ് വീണു.

വേനൽ മഴയ്ക്കിടെ വീടിന് മുകളിൽ മരം വീണു, ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു വീണു; വയനാട്ടിൽ പലയിടത്തും നാശനഷ്ടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്