
പട്ടാമ്പി : നഷ്ടപ്രതാപം വീണ്ടെടുത്ത് ഭാരതപുഴ നിറഞ്ഞ് ഒഴുകുന്നു. മലമ്പുഴ ഡാം കൂടി തുറന്നതോടെ കരകളിലേക്ക് കവിഞ്ഞ് വലിയ നശനഷ്ടം ഉണ്ടാക്കിയാണ് നിള ഒഴുകുന്നത്. പട്ടാമ്പിയില്‍ നിന്നുള്ള ഭാരതപുഴയുടെ കാഴ്ച ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.
ഷൊർണൂരിൽ ഭാരതപ്പുഴയുടെ തീരത്തു നഗരസഭ നിർമിച്ച പാർക്കിന്‍റെ ഭാഗമായ ഗാലറി ഭാഗികമായി വെള്ളത്തിൽ ഒലിച്ചു പോയി. തീരത്തു നിർമിച്ച നമ്പ്രം റോഡ് ഒഴുകിപ്പോയി. നമ്പ്രം മേഖലയിലെ ഒൻപതു കുടുംബങ്ങൾ താമസം മാറി. ഭാരതപ്പുഴയിലെ ശുദ്ധജല സ്രോതസ്സുകളിലാകെ ചെളി നിറഞ്ഞു. ഷൊർണൂർ നഗര ശുദ്ധജല പദ്ധതി ഉൾപ്പെടെ പമ്പിങ് നിർത്തി. ഷൊർണൂർ, പട്ടിക്കര–ആനക്കര കുടിവെള്ള പദ്ധതികൾ പ്രവർത്തിപ്പിക്കാനാവാത്ത വിധം ചെളി നിറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam