കനത്ത മഴ; മലപ്പുറത്ത് വീടിന് മുകളില്‍ മരം വീണ് വീട്ടമ്മ മരിച്ചു

By Web TeamFirst Published Aug 5, 2019, 10:53 AM IST
Highlights

മാക്കൂട്ടം ചുരം റോഡിൽ മണ്ണിടിഞ്ഞ് റോഡ് തകർന്നു. ചുരം പാത അടച്ചതിനാല്‍ ഇരിട്ടി- വീരാജ് പേട്ട റോഡിലൂടെയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.

മലപ്പുറം: കനത്ത മഴയില്‍  മലപ്പുറം  വാഴയരില്‍ വീടിനു മുകളിൽ മരം വീണ് വീട്ടമ്മ മരിച്ചു. ചെലാട്ട് മൂല കോയ പുറത്ത് ജാനകി ആണ് മരിച്ചത്. വീട്ടിന്‍റെ മുകളിൽ ഇന്ന് പുലർച്ച 4 മണിക്ക് ശക്തമായ കാറ്റിൽ പന  വീഴുകയായിരുന്നു.

ജില്ലയിലെ മലയോര മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. ചുങ്കത്തറ മുട്ടികടവ് പാലം മുങ്ങുകയും മതിൽമൂല ആദിവാസി കോളനിയില്‍ വെള്ളം കയറുകയും ചെയ്തു. നിലമ്പൂർ കെഎൻ ജി റോഡ് വെള്ളത്തിനടിയിലായി. കണ്ണൂരിലും ശക്തമായ മഴ തുടരുകയാണ്. മാക്കൂട്ടം ചുരം റോഡിൽ മണ്ണിടിഞ്ഞ് റോഡ് തകർന്നു. ചുരം പാത അടച്ചതിനാല്‍ ഇരിട്ടി- വീരാജ് പേട്ട റോഡിലൂടെയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ഇതോടെ ഗതാഗതം മാനന്തവാടി വഴി തിരിച്ചുവിട്ടു.

കോഴിക്കോട് ഇന്നലെ രാത്രി ഉണ്ടായ മഴയില്‍ വടകരക്കടുത്ത് ആയഞ്ചേരിയില്‍ നാല് വീടുകള്‍ തകര്‍ന്നു. സംഭവത്തില്‍ ആളപായമില്ല. മഴ ശക്തമായതോടെ ഇരുവഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. കൃഷിയിടങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ജില്ലയില്‍ പലയിടത്തും കൃഷിനാശം ഉണ്ടായി.
 

click me!