
ഇടുക്കി: മഴ കനത്തതോടെ പ്രളയ ഭീതിയിലാണ് മൂന്നാര്‍. മുതിരപ്പുഴയാര്‍ കരകവിഞ്ഞു. നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. വെള്ളപ്പൊക്ക സാധ്യത മുന്നില്‍ കണ്ട് ഹെഡ്വര്‍ക്‌സ് ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. ദേവികുളം ഗവ. ഗസ്റ്റ് ഹൗസിന് പിന്നില്‍ മരം വീണ് അടുക്കള തകര്‍ന്നു. നിരവധി വീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശക്തമായ മഴയാണ് മൂന്നാര്‍ ദേവികുളം മേഖലകളിലുള്ളത്. തോരാതെ പെയ്യുന്ന മഴയില്‍ മുതിരപ്പുഴയാറും കൈവഴികളും കരകവിഞ്ഞു. മുതിരപ്പുഴയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന നിരവധി വീടുകളിലും കടകളിലും വെളളം കയറി. കഴിഞ്ഞ പ്രളയത്തിന് സമാനമായ രീതിയിലാണ് മൂന്നാറിലെ അവസ്ഥ. മുതിരപ്പുഴ കരകവിഞ്ഞതോടെ വെള്ളപ്പൊക്ക് സാധ്യത മുന്നില്‍ കണ്ട് മൂന്നാര്‍ ഹെഡ്വര്‍ക്‌സ് ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുകയാണ്.
ശക്തമായ കാറ്റിലും മൂന്നാര്‍ ദേവികുളം മേഖലകളില്‍ വന്‍ നാശ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ദേവികുളം ഗവ. ഗസ്റ്റ് ഹൗസിന്റെ മുകളിലേയ്ക്ക് മരം വീണ് അടുക്കള പൂര്‍ണ്ണമായും തകര്‍ന്നു. ജി എച്ച് റോഡില്‍ വ്യാപാരിയുടെ വീടിന് മുകളിലേയ്ക്ക് മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. വീട്ടിലുണ്ടായിരുന്നവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ദേവികുളം, മാട്ടുപ്പെട്ടി, ഇക്കാനഗര്‍, മൂന്നാര്‍ കോളനി എന്നിവടങ്ങളിലും നിരവധി വീടുകള്‍ക്ക് നാശ നഷ്ടമുണ്ടായിട്ടുണ്ട്.
മരം വീണ് ഹൈറേഞ്ച് സ്‌കൂളില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് ബസുകള്‍ തകര്‍ന്നു. കന്നിമലയാറ്റിലെ നീരൊഴുക്കില്‍ പെരിയവാര താല്‍ക്കാലിക പാലത്തിന്റെ സംരക്ഷണ ഭിത്തിയടക്കം തകര്‍ന്നു. പുതിയപാലത്തിലും വലിയ ഗര്‍ത്തം രൂപപ്പെട്ടു. മറയൂരും, മറ്റ് അഞ്ച് എസ്‌റ്റേറ്റ് മേഖലയും പൂര്‍ണ്ണമായും ഒറ്റപ്പെട്ട് കിടക്കുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam