കാറ്റിലും മഴയിലും വ്യാപക നഷ്ടം; വീടിന്റെ മുകളിലേക്ക് മരം വീണു, വീട്ടുടമയ്ക്ക് അത്ഭുത രക്ഷപ്പെടല്‍

By Web TeamFirst Published Aug 6, 2020, 4:24 PM IST
Highlights

വീടിനുള്ളിൽ കിടക്കുകയായിരുന്ന വീട്ടുടമ ശബ്ദം കേട്ട് പെട്ടെന്ന് പുറത്തേക്ക് ചാടി ഇറങ്ങിയതിനാലാണ് അപകടത്തിൽ നിന്ന് രക്ഷപെട്ടത്. ഓട് മേഞ്ഞ വീടിന്റെ മുകളിലേക്കാണ് ആണ് മരം വീണത്. 

മാന്നാർ: സംസ്ഥാനത്ത് പലയിടങ്ങളിലും കാറ്റും മഴയും ശക്തം.മാന്നാറില്‍ ചുഴലി കാറ്റിൽ വീടിന്റെ മുകളിലേക്ക് മരം വീണു. വീട്ടുടമ രക്ഷപെട്ടത് തലനാരിഴക്ക്. മാന്നാർ പഞ്ചായത്ത് പതിനാലാം വാർഡിൽ വലിയകുളങ്ങര കലതിക്കാട്ടിൽ ഗോപിനാഥന്റെ വീടിന്റെ മുകളിലേക്കാണ് ഇന്ന് രാവിലെ ആറ് മണിക്ക് വീശിയടിച്ച ചുഴലിക്കാറ്റിൽ വലിയ തേക്ക് മരം കട പുഴകി വീണത്. 

വീടിനുള്ളിൽ കിടക്കുകയായിരുന്ന ഗോപിനാഥൻ  ശബ്ദം കേട്ട് പെട്ടെന്ന് പുറത്തേക്ക് ചാടി ഇറങ്ങിയതിനാലാണ് അപകടത്തിൽ നിന്ന് രക്ഷപെട്ടത്. ഓട് മേഞ്ഞ വീടിന്റെ മുകളിലേക്കാണ് ആണ് മരം വീണത്. വീടിന്റെ മുകൾ ഭാഗം പൂർണമായും തകർന്നു. ഇത് കൂടാതെ ഒന്നാം വാർഡ് വള്ളക്കാലി വാലേൽ റോഡിൽ മരം വൈദ്യുതി പോസ്റ്റിന് മുകളിലേക്കു വീണു പോസ്റ്റ് ഒടിഞ്ഞു. 

വൈദ്യുതി കമ്പികൾ പൊട്ടിയിട്ടുണ്ട്. കുറ്റിയിൽ ജംഗ്ഷനിലെ കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ പരസ്യ ബോര്ഡിലെ ഫ്ലെക്സ് കീറി റോഡിലും വൈദ്യുതി ലൈനുകളിലും വീണു. പകുതി ഭാഗം റോഡ് സൈഡിൽ നിന്ന മരത്തിൽ തങ്ങി അപകടകരമായി കിടന്നു. മാന്നാർ എമർജൻസി റെസ്ക്യു ടീം എത്തി അപകടകരമായി കിടന്ന ബോർഡിന്റെ പകുതി ഭാഗം മാറ്റി അപകടം ഒഴിവാക്കി പരുമല പ്രദേശത്തും മരങ്ങൾ വീണ് വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. 

click me!