കനത്ത മഴ; മൂന്നാര്‍ മാട്ടുപ്പെട്ടി അണക്കെട്ടിന്‍റെ ഷട്ടര്‍ തുറന്നു

By Web TeamFirst Published Apr 17, 2019, 1:50 PM IST
Highlights

1758.69 ആണ് കുണ്ടള ഡാമിന്‍റെ സംഭരണശേഷി. നീരൊഴുക്ക് വര്‍ദ്ധിച്ച് ജലനിരപ്പ് പരമാവധി സംഭരണശേഷിയില്‍ എത്തിയ സാഹചര്യത്തിലാണ് ഇന്ന് രാവിലെ ഒമ്പത് മണിയോടെ വേണ്ട മുന്നറിയിപ്പുകള്‍ നല്‍കിയതിന് ശേഷം ഷട്ടര്‍ ഉയര്‍ത്തിയത്. 

ഇടുക്കി: ശക്തമായി പെയ്ത വേനല്‍ മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മൂന്നാര്‍ മാട്ടുപ്പെട്ടി അണക്കെട്ടിന്‍റെ ഷട്ടര്‍ തുറന്നു. രാവിലെ ഒൻപത് മണിയോടെയാണ് ഒരു ഷട്ടർ തുറന്നത്. അഞ്ച് ക്യുബിക്‌സ് വെള്ളമാണ് പുറത്തേയ്ക്ക് ഒഴുക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസ്സങ്ങളില്‍ കുണ്ടള ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ പെയ്തതിനെ തുടര്‍ന്ന് അണക്കെട്ടിലേയ്ക്കുള്ള നീരൊഴുക്ക് വര്‍ദ്ധിക്കുകയും ജലനിരപ്പ് ഉയരുകയും ചെയ്തിരുന്നു. 

1758.69 ആണ് കുണ്ടള ഡാമിന്‍റെ സംഭരണശേഷി. നീരൊഴുക്ക് വര്‍ദ്ധിച്ച് ജലനിരപ്പ് പരമാവധി സംഭരണശേഷിയില്‍ എത്തിയ സാഹചര്യത്തിലാണ് ഇന്ന് രാവിലെ ഒമ്പത് മണിയോടെ വേണ്ട മുന്നറിയിപ്പുകള്‍ നല്‍കിയതിന് ശേഷം ഷട്ടര്‍ ഉയര്‍ത്തിയത്. നിലവില്‍ അഞ്ച് ക്യുബിക്‌സ് വെള്ളം മാത്രമാണ് പുറത്തേയ്ക്ക് ഒഴുക്കുന്നത്. എന്നാല്‍ ശക്തമായ വരള്‍ച്ചയില്‍ ജില്ലയിലെ മറ്റ് അണക്കെട്ടുകളിലെല്ലാം തന്നെ ജലനിരപ്പ് അമ്പത് ശതമാനത്തില്‍ താഴെയാണ്.

click me!