Latest Videos

തെരഞ്ഞെടുപ്പ്; രണ്ട് ദിവസത്തെ അവധി പരിഗണനയില്‍

By Web TeamFirst Published Apr 17, 2019, 1:22 PM IST
Highlights


വിഷു, ദുഃഖവെള്ളി, ഈസ്റ്റര്‍ അവധികള്‍ ഇത്തവണ അടുത്തടുത്താണ്. അതിനാല്‍ രണ്ട് ദിവസത്തെ ലീവെടുത്താല്‍ ഒരു ആഴ്ചത്തെ ലീവ് ലഭിക്കുമെന്നതിനാല്‍ വിദ്യാര്‍ത്ഥികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അവധിക്ക് അവരവരുടെ നാട്ടിലേക്ക് പോയിരിക്കുകയാണ്. 


തിരുവനന്തപുരം:  കേരളത്തില്‍ തെരഞ്ഞെടുപ്പ് ദിവസമായ 23 നും തലേദിവസം 22 നും അവധി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍.  ദുഖവെള്ളി, ഈസ്റ്റര്‍ എന്നീ അവധി ദിവസങ്ങള്‍ക്ക് ശേഷമെത്തുന്ന തിങ്കളാഴ്ചയിലെ പ്രവൃത്തി ദിവസം വോട്ടെടുപ്പിനെ ബാധിക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് സര്‍ക്കാര്‍ രണ്ട് ദിവസം അവധി പ്രഖ്യാപിക്കാന്‍ തീരുമാനമെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അവധി പ്രഖ്യാപിക്കണമെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതി ലഭിക്കണം. എങ്കില്‍ മാത്രമേ സര്‍ക്കാറിന് ഔദ്ധ്യോഗീകമായി അവധി പ്രഖ്യാപിക്കാന്‍ കഴിയൂ.

വിഷു, ദുഃഖവെള്ളി, ഈസ്റ്റര്‍ അവധികള്‍  ഇത്തവണ അടുത്തടുത്താണ്. അതിനാല്‍ രണ്ട് ദിവസത്തെ ലീവെടുത്താല്‍ ഒരു ആഴ്ചത്തെ ലീവ് ലഭിക്കുമെന്നതിനാല്‍ വിദ്യാര്‍ത്ഥികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അവധിക്ക് അവരവരുടെ നാട്ടിലേക്ക് പോയിരിക്കുകയാണ്. എന്നാല്‍ അവധിക്ക് ശേഷം തിരികെ ജോലിക്ക് കേറുന്നവര്‍ പിന്നീട് ഒരു ദിവസത്തേക്കായി വോട്ട് ചെയ്യാനെത്തുമോയെന്ന  ആശങ്കയാണ് സര്‍ക്കാറിനെ ഇത്തരത്തിലൊരു തീരുമാനത്തെക്കുറിച്ചാലോചിക്കാന്‍ ഇടയാക്കിയത്. തെരഞ്ഞെടുപ്പ് ദിവസം അവധി നല്‍കാതെ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 
 

click me!