മഴക്കെടുതി: പഞ്ചായത്ത്, വില്ലേജ് ഓഫീസുകൾ 24 മണിക്കൂറും പ്രവർത്തിക്കണമെന്ന് മന്ത്രി എ.സി. മൊയ്തീൻ

Published : Aug 15, 2018, 04:24 PM ISTUpdated : Sep 10, 2018, 01:30 AM IST
മഴക്കെടുതി: പഞ്ചായത്ത്, വില്ലേജ് ഓഫീസുകൾ 24 മണിക്കൂറും പ്രവർത്തിക്കണമെന്ന് മന്ത്രി എ.സി. മൊയ്തീൻ

Synopsis

മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ പഞ്ചായത്ത് ഓഫീസുകൾ 24 മണിക്കൂറും തുറക്കാന് പ്രവര്‍ത്തിക്കാനാവശ്യമായ ക്രമീകരണം ഏർപ്പെടുത്തണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ്  മന്ത്രി എ.സി മൊയ്തീൻ. ചാലക്കുടി റസ്റ്റ്ഹൗസിൽ വച്ചു നടന്ന ദുരിതാശ്വാസ പ്രവർത്തന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തൃശൂർ: മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ പഞ്ചായത്ത് ഓഫീസുകൾ 24 മണിക്കൂറും തുറക്കാന് പ്രവര്‍ത്തിക്കാനാവശ്യമായ ക്രമീകരണം ഏർപ്പെടുത്തണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ്  മന്ത്രി എ.സി മൊയ്തീൻ. ചാലക്കുടി റസ്റ്റ്ഹൗസിൽ വച്ചു നടന്ന ദുരിതാശ്വാസ പ്രവർത്തന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സാങ്കേതിക തടസങ്ങൾ ഒഴിവാക്കി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാവശ്യമായ തുക പെട്ടന്നു തന്നെ അനുവദിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ മെഡിക്കൽ സേവനം ഉറപ്പുവരുത്തണം. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കൂടുതൽ പൊലീസ് സേനയെ നിയോഗിക്കണം. പൊലീസ് പെട്രോളിങ് ക്യത്യമായി നടത്തണമെന്നും മന്ത്രി വിവിധ വകുപ്പുദ്യോഗസ്ഥർക്ക് നിർദേശം നൽകി.

പട്ടികവർഗ മേഖലകളിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് പ്രത്യേക ശ്രദ്ധ നൽകണം. അപകട സാധ്യതയുള്ള സ്ഥലങ്ങളിലേക്കുള്ള യാത്ര നിരോധിക്കണം. പഞ്ചായത്തുകൾ വഴി ജനങ്ങൾക്ക് ആവശ്യമായ അറിയിപ്പുകൾ നൽകണം. ക്യാമ്പുകളിൽ ആളുകൾ നേരിട്ട് ഭക്ഷണം വിതരണം ചെയ്യുന്ന അവസ്ഥ ഒഴിവാക്കണം. ക്യാമ്പുകളിലേക്കുള്ള ആളുകളുടെ സന്ദർശനം നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഒരു ഡാമിന്റെയും അവസ്ഥ ഭയപ്പെടുത്തുന്നതല്ലെന്നും അനാവശ്യമായി ആരും ഭീതിപ്പടർത്തരുതെന്നും മന്ത്രി പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യം നേരിടാൻ പരമാവധി ഇടപെടൽ നടത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തുടർന്ന് മന്ത്രി ചാലക്കുടി താലൂക്കിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു. പരിയാരം സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂൾ, മേലൂർ സെന്റ് ജോൺസ് കോൺവന്റ് യുപി സ്കൂൾ, മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രം, യൂണിയൻ ഹയർസെക്കണ്ടറി സ്കൂൾ അന്നനാട് എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച മന്ത്രി ക്യാമ്പുകളിൽ താമസിക്കുന്നവർക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തു.ബി.ഡി ദേവസി എം.എൽ.എ., ജില്ലാ കളക്ടർ ടി.വി അനുപമ, ചാലക്കുടി നഗരസഭ ചെയർപേഴ്സൺ ജയന്തി പ്രവീൺകുമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ പങ്കെടുത്തു.

അതേസമയം, തിരുവനന്തപുരം ജില്ലയിലെ വില്ലേജ്, ഗ്രാമപഞ്ചായത്ത്, നഗരസഭ,  കോർപറേഷൻ ഓഫീസുകൾ 24 മണിക്കൂറും പ്രവർത്തിക്കാൻ ജില്ലാ കളക്ടർ ഡോ. കെ. വാസുകിയും നിർദേശം നൽകിയിട്ടുണ്ട്. പഞ്ചായത്ത് / നഗരസഭ / കോർപറേഷൻ സെക്രട്ടറിമാര്‍ ഓഫീസുകളില്‍ അടിയന്തരമായി എത്തണo. ഇവർ വില്ലേജ് ഓഫീസര്‍മാര്‍ക്ക് ഒപ്പം നിന്ന് പ്രവര്‍ത്തിക്കണം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്കൂളിലേക്ക് പോകുകയായിരുന്ന പന്ത്രണ്ടുകാരിയെ വഴിയിൽ കണ്ട അയൽവാസി കാറിൽ കയറ്റി പീഡിപ്പിച്ചു, ഒളിവിൽ പോയെങ്കിലും പിടിവീണു
തലശ്ശേരിയിൽ പ്ലാസ്റ്റിക് ശേഖരിക്കുന്ന സ്ഥാപനത്തിൽ വൻ തീപിടുത്തം