ഇടുക്കിയില്‍ ഉരുൾപൊട്ടലും മണ്ണിടിച്ചിലും; 2531 പേരെ മാറ്റിപാര്‍പ്പിച്ചു

By Jansen MalikapuramFirst Published Aug 15, 2018, 1:57 PM IST
Highlights

ഇടുക്കിയിലെ പ്രളയത്തിലാക്കി കാലവർഷം പെയ്തിറങ്ങുകയാണ്. ജില്ലയിൽ എവിടെയും ഉരുൾപൊട്ടലും മണ്ണിടിച്ചിലും. ജില്ലയിലെ പ്രധാനപ്പെട്ട ജലാശയങ്ങളായ ഇടമലയാർ, മുല്ലപ്പെരിയാർ, ഇടുക്കി, കല്ലറൂട്ടി, മാട്ടുപ്പെട്ടി എന്നിവ സംഭരണശേഷിയിൽ എത്തിയതോടെ തുറന്നുവിടുകയും ചെയ്തു. 

ഇടുക്കി: ഇടുക്കിയിലെ പ്രളയത്തിലാക്കി കാലവർഷം പെയ്തിറങ്ങുകയാണ്. ജില്ലയിൽ എവിടെയും ഉരുൾപൊട്ടലും മണ്ണിടിച്ചിലും. ജില്ലയിലെ പ്രധാനപ്പെട്ട ജലാശയങ്ങളായ ഇടമലയാർ, മുല്ലപ്പെരിയാർ, ഇടുക്കി, കല്ലറൂട്ടി, മാട്ടുപ്പെട്ടി എന്നിവ സംഭരണശേഷിയിൽ എത്തിയതോടെ തുറന്നുവിടുകയും ചെയ്തു.

ഓരോ ജലാശയങ്ങളിൽ നിന്നും സെക്കന്റിൽ പുറം തള്ളുന്ന വെള്ളത്തിന്റെ അളവുകൾ ഇങ്ങനെയാണ്:
ഇടുക്കി റിസോര്‍വയറിന്‍റെ ഇപ്പോഴത്തെ ജലനിരപ്പ് 2398.82 അടിയാണ്. 2403 അടിയാണ് പരമാവധി ശേഷി. മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ഇപ്പോഴത്തെ ജലനിരപ്പ്  141.6 അടിയാണ്. ഇടമലയാറിലെ  ഇപ്പോഴത്തെ ജലനിരപ്പ് 169.21 മീറ്ററാണ്. ഇവയുടെ പരമാവധി ശേഷി തന്നെ 169 ആണ്.  മാട്ടുപ്പെട്ടി ഡാമാമിന്‍റെ ഇപ്പോഴത്തെ ജലനിരപ്പ് 1599.20 അടിയാണ്. ഇവയുടെ പരമാവധി ശേഷി 1599.59 അടിയാണ്. 

ഇത്രയധികം ജലാശയങ്ങൾ തുറക്കുന്നത് സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ്. ഇത്തരം പ്രളയങ്ങളിൽ വീടും ഭൂമിയും നഷ്ടപ്പെട്ടവർക്കായി നിരവധി ക്യാബുകളാണ് തുറന്നിരിക്കുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വീടുകൾ നഷ്ടമായവരും സുരക്ഷാമുൻകരുതലുകളുടെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റപ്പെട്ടവരുമായി 913 കുടുംബങ്ങളിലെ 2531 പേർ. ഇടുക്കി താലൂക്കിലെ 13 വില്ലേജുകളിലെ 414 കുടുംബങ്ങളിലെ 1242 പേരും ദേവികുളം താലൂക്കിലെ 14 വില്ലേജുകളിലെ 488 കുടുംബങ്ങളിലെ 973 പേരും ഉടുമ്പൻചോല താലൂക്കിലെ രാജാക്കാട് വില്ലേജിലെ ആറ് കുടുംബങ്ങളിലെ 24 പേരുമാണ് വിവിധ സ്‌കൂളുകളിലും കമ്മ്യൂണിറ്റി ഹാളുകളിലും വിവിധ മത സ്ഥാപനങ്ങളിലെ ഹാളുകളിലുമായി കഴിയുന്നത്. ഇവർക്ക് ഭക്ഷണവും ചികിത്സാ സൗകര്യവും  ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ജില്ലാകലക്ടർ വിവിധ ക്യാമ്പുകളിൽ നേരിട്ടെത്തി കുടുംബങ്ങളുടെ വിവരങ്ങൾ ആരാഞ്ഞു. ക്യാമ്പിൽ നിന്നും മടങ്ങുമ്പോൾ പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന് നടപടികൾ ആരംഭിച്ചു കഴിഞ്ഞു. എന്നാൽ ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചമേഘലയായ മൂന്നാറിൽ 1924ശേഷമുണ്ടാക്കുന്ന ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ചൊവ്വാഴ്ച ഉണ്ടായത്. കന്നിമല, നല്ല തണ്ണി, മാട്ടുപ്പെട്ടി എന്നിവിടങ്ങളിൽ നിന്നും ഒഴുകിയെത്തിയ വെള്ളത്തിൽ മുതിരപ്പുഴയിൽ 50 അടിയോളം വെള്ളം ഉയരുകയും പഴയ മുന്നാർ വെള്ളത്തിലാവുകയും ചെയ്തു.

1924 ൽ 11 ദിവസം പെയ്ത പേമാരിയിലാണ് വെള്ളം കയറിയതെങ്കിൽ കഴിഞ്ഞ ദിവസം രണ്ടുദിവസംകൊണ്ടാണ് മുന്നാർ വെള്ളം കയറി ഒറ്റപ്പെട്ടത്. തൊഴിലാളികൾ താമസിക്കുന്ന 12 ഓളം ലയൻസുകളും, കോട്ടേജുകളും റിസോർട്ടുകളടക്കം 50 ഓളം കെട്ടിടങ്ങളും വെള്ളത്തിലായി. ബ്രിട്ടീഷുകാർ നിർമ്മിച്ച നൂറ്റാണ്ടുകൾ പഴക്കമുള്ള അടുപാലം മുതിരപ്പുഴയാറ്റിൽ ഒലിച്ചുപോയി. അറ്റുകാട് വെള്ളച്ചാട്ടത്തിന് കുറുകെ നിർമ്മിച്ചിരുന്ന പലവും ഇടിഞ്ഞു.  മൊത്തം 22 പേർ മരിച്ചതായാണ് സർക്കാരിന്റെ കണക്ക്. ഇതിൽ ഒരാളുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ ഇന്നുവരെ 3 പേർ മരിച്ചു. കുഞ്ചുതണ്ണിയിൽ എലിസബത്ത്[ 85], കീരിതോട്ടിൽ സരോജിനി [40] ഇവരെയാണ് കണ്ടെത്താനുള്ളത്. മൂന്നാറിൽ മദനകുമാർ [30] എന്നിവരാണ് മരിച്ചത്. ജില്ലയിലെ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സൈന്യo, ഫയർഫോഴ്സ്, റവന്യു അധികൃതർ രംഗത്തുണ്ട്.
 

click me!