
കോഴിക്കോട്: വിനോദ സഞ്ചാരികള്‍ എത്തുന്ന കക്കയം മേഖലയില്‍ രാത്രിയാത്ര ഒഴിവാക്കണമെന്ന നിര്‍ദേശവുമായി അധികൃതര്‍. കക്കയം-തലയാട് റോഡില്‍ 26ാം മൈലിനടുത്ത് കഴിഞ്ഞ ദിവസം കനത്തമഴയില്‍ മണ്ണിടിച്ചിലുണ്ടായിരുന്നു. വലിയ കല്ലുകളും മണ്ണും ഒരുമിച്ചു റോഡിലേക്കു വീണതിനാല്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ഇന്നലെ രാത്രി ഒന്‍പതോടെയായിരുന്നു സംഭവം. മണ്ണ്, കൂറ്റന്‍ പാറക്കൂട്ടങ്ങള്‍, തെങ്ങ്, മരങ്ങള്‍ എന്നിവ റോഡിലേക്ക് വീണിട്ടുണ്ട്. രണ്ട് വൈദ്യുതി തൂണുകളും തകര്‍ന്നു.
ഇതേ റോഡില്‍ തന്നെയാണ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പഞ്ചായത്തംഗമായ സ്‌കൂട്ടര്‍ യാത്രക്കാരി അദ്ഭുതകരമായി രക്ഷപ്പെട്ടത്. ഇവര്‍ എത്തുന്നതിന് തൊട്ടുമുന്‍പ് വലിയ മരം റോഡിലേക്ക് കടപുഴകി വീഴുകയായിരുന്നു. 28-ാം മൈല്‍ തലയാട് ഭാഗത്ത് മലയോര ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട റോഡിന്റെ വീതികൂട്ടല്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനാല്‍ പ്രദേശത്ത് മണ്ണിടിച്ചിലിന് സാധ്യതയേറെയാണ്. ഈ സാഹചര്യത്തിലാണ് രാത്രിയാത്ര ഒഴിവാക്കണമെന്ന നിര്‍ദേശവുമായി അധികൃതര്‍ രംഗത്തെത്തിയത്.
ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് ഓലമടൽ വീണു, ഹെൽമെറ്റ് പൊട്ടി, യുവതിയുടെ തലയിൽ ആഴത്തിൽ മുറിവ്
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam