Kerala rain : അപ്രതീക്ഷിത മഴ; പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പെരിക്കല്ലൂര്‍ പ്രദേശങ്ങളില്‍ വ്യാപക കൃഷിനാശം

By Web TeamFirst Published Nov 25, 2021, 12:22 AM IST
Highlights

വനത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായ വെളുകൊല്ലിയില്‍ മാത്രം 50 ഏക്കറോളം നെല്‍പ്പാടം വെള്ളത്തില്‍ മുങ്ങി. 

സുല്‍ത്താന്‍ബത്തേരി: തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലര്‍ച്ചെയുമായി പെയ്ത കനത്ത മഴയില്‍( കടമാന്‍തോട് കരകവിഞ്ഞതിനെ തുടര്‍ന്ന് പെരിക്കല്ലൂരിലെ വിവിധ കര്‍ഷകരുടെ നെല്‍കൃഷിയടക്കം(paddy crop) നശിച്ചു. പുല്‍പ്പള്ളി, മുള്ളന്‍കൊheavy rain)ല്ലി പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളില്‍ കനത്ത കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. വനത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായ വെളുകൊല്ലിയില്‍ മാത്രം 50 ഏക്കറോളം നെല്‍പ്പാടം വെള്ളത്തില്‍(flood) മുങ്ങി. 

പ്രശാന്ത്, കാളപ്പന്‍സ രത്‌നമ്മ, കെ. ശശി, എം.ആര്‍. സതീഷ്, ദേവേശന്‍ എന്നിവരുടെ കൃഷിയാണ് വെള്ളം കയറി നശിച്ചത്. പലയിടങ്ങളിലും സ്ഥാപിച്ച പമ്പ് സെറ്റുകളും വെള്ളം കയറി നശിച്ചു. കടമാന്‍തോട്ടിലെ വെള്ളം ചൊവ്വാഴ്ച ഉച്ചയോടെ ഇറങ്ങിയെങ്കിലും ദിവസങ്ങളോളം വെയില്‍ ലഭിച്ചാല്‍ മാത്രമെ എന്തെങ്കിലും പ്രതീക്ഷക്ക് വകയുള്ളുവെന്ന് ചില കര്‍ഷകര്‍ പറഞ്ഞു. 2018ന് ശേഷമുണ്ടായ കാലാവസ്ഥ മാറ്റത്തെ തുടര്‍ന്ന് വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകര്‍ അങ്ങേയറ്റത്തെ പ്രതിസന്ധിയിലാണ്. 

ഉള്ള വിളവിന് വില കൂടി ലഭിക്കാതെ വന്നതോടെ പലരും കൃഷി തന്നെ ഉപേക്ഷിച്ചിരിക്കുകയാണ്. വായ്പയെടുത്തും സ്വര്‍ണമടക്കുള്ള വസ്തുക്കള്‍ ഈട് നല്‍കിയും പണം സംഘടിപ്പിച്ച് ഓരോ തവണയും കൃഷിയിറക്കുമ്പോഴും കാലവസ്ഥ അനുയോജ്യമല്ലാതെ വരുന്നതാണ് കര്‍ഷകരെ വലക്കുന്നത്. നെല്‍കൃഷി ഉപേക്ഷിച്ച് നിരവധി പേര്‍ വാഴക്കൃഷിയിലേക്ക് തിരിഞ്ഞെങ്കിലും അടുത്ത കാലത്തുണ്ടായ വന്‍വിലയിടിവ് ഇത്തരത്തക്കാരെ നിരാശരാക്കിയിരിക്കുകയാണ്.

click me!