ചത്ത പശുവിനെ മറവ് ചെയ്യാതെ പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടി ഉടമ; ദുർഗന്ധം അസഹനീയം, ഞെട്ടി നാട്ടുകാർ

Published : May 04, 2022, 05:26 PM ISTUpdated : May 04, 2022, 07:28 PM IST
ചത്ത പശുവിനെ മറവ് ചെയ്യാതെ പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടി ഉടമ; ദുർഗന്ധം അസഹനീയം, ഞെട്ടി നാട്ടുകാർ

Synopsis

പശു ചത്തിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും മറവ് ചെയ്യാതെ ആലയിൽ പ്ലാസ്റ്റിക്കിട്ട് ഉടമ മൂടിയതാണ് പ്രദേശം മുഴുവൻ ദുർഗന്ധം വമിക്കാൻ കാരണമെന്ന് നാട്ടുകാർ കണ്ടെത്തി.

കോഴിക്കോട്: എങ്ങും വമിക്കുന്ന ദുർഗന്ധം, പ്രദേശവാസികൾ നാടാകെ ദിവസങ്ങൾ പരതിയിട്ടും ഉറവിടം കണ്ടെത്തിയില്ല. അവസാനം താമരശ്ശേരി പരപ്പൻ പൊയിൽ ആലിൻചുവട്ടിൽ  കണ്ട കാഴ്ചയിൽ ഞെട്ടി നാട്ടുകാർ.  മാംസം അഴുകി പുഴുവരിക്കുന്ന നിലയിലുള്ള പശുവിൻ്റെ ജഡം കണ്ടാണ് പ്രദേശവാസികൾ ഞെട്ടിയത്.

പശു ചത്തിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും മറവ് ചെയ്യാതെ ആലയിൽ പ്ലാസ്റ്റിക്കിട്ട് ഉടമ മൂടിയതാണ് പ്രദേശം മുഴുവൻ ദുർഗന്ധം വമിക്കാൻ കാരണമെന്ന് നാട്ടുകാർ കണ്ടെത്തി. സംഭവം ഉടമയെ അറിയിച്ചപ്പോൾ നിഷേധാത്മക സമീപനമായിരുന്നെന്നും നാട്ടുകാർ പറയുന്നു. ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്ന സാഹചര്യത്തിൽ ഇവിടെ ആഹാരം പാകം ചെയ്യുകയുൾപ്പെടെയുണ്ടെന്നും നാട്ടുകാർ പറയുന്നു. 

നാട്ടുകാരുടെ പരാതിയെ തുടർന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്റ്റർ എം.ആർ. പ്രതാപൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു. അപ്പോൾ അഴുകിയ പശുവിൻ്റെ ജഡം ചാണകം നിറച്ച് മറച്ച നിലയിയിലായിരുന്നു. പരപ്പൻ പൊയിൽ കലോട്ട് പൊയിൽ ഉമ്മറിനെതിരെയാണ് പരാതിയെന്ന് ഹെൽത്ത് വിഭാഗം അറിയിച്ചു. ഇത് സംബന്ധിച്ച റിപ്പോർട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നൽകുമെന്ന് അവർ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്