പച്ചക്കറിക്കൊപ്പം പഴങ്ങളുടെ കലവറയാകാൻ വട്ടവട; ഹെക്ടര്‍ കണക്കിന് ഭൂമിയില്‍ ഇനി പഴക്കൃഷിയും

By Web TeamFirst Published Aug 21, 2021, 12:51 PM IST
Highlights

തമിഴ്‌നാട്ടില്‍ നിന്ന് ചേക്കേറിയ ആയിരങ്ങളാണ് വട്ടവടയില്‍ പച്ചക്കറി ക്യഷി ആദ്യമായി ആരംഭിക്കുന്നത്. തുടര്‍ന്ന് ജില്ലയിലെയും സംസ്ഥാനത്തെയും ചില കുത്തകമുതലാളിമാര്‍ ഇവരെ കബളിപ്പിച്ച് ഭൂമികള്‍ പാട്ടവ്യവസ്ഥയില്‍ കൈയ്യിലാക്കി ഗ്രാന്റീസ് മരങ്ങള്‍ വ്യാപകമായി വെച്ചുപിടിപ്പിച്ചു

ഇടുക്കി: തമിഴ്‌നാട്ടില്‍ നിന്ന് ചേക്കേറിയ ആയിരങ്ങളാണ് വട്ടവടയില്‍ പച്ചക്കറി ക്യഷി ആദ്യമായി ആരംഭിക്കുന്നത്. തുടര്‍ന്ന് ജില്ലയിലെയും സംസ്ഥാനത്തെയും ചില കുത്തകമുതലാളിമാര്‍ ഇവരെ കബളിപ്പിച്ച് ഭൂമികള്‍ പാട്ടവ്യവസ്ഥയില്‍ കൈയ്യിലാക്കി ഗ്രാന്റീസ് മരങ്ങള്‍ വ്യാപകമായി വെച്ചുപിടിപ്പിച്ചു. 

ചെങ്കുത്തായ മലയടിവാരങ്ങളിലും ചെരുവുകളിലും മരങ്ങള്‍ വളര്‍ന്നതോടെ പാവങ്ങളായ വ്യവസായികളുടെ തോട്ടങ്ങളില്‍ വെള്ളത്തിന് ക്ഷാമം നേരിട്ടു. ഇതോടെ പലരുടെയും ക്യഷിയിടങ്ങള്‍ വറ്റിവരണ്ടു. ക്യഷി മൂന്നിലൊന്നായി കുറഞ്ഞു. ഇപ്പോള്‍ 30 ശതമാനമാണ് വട്ടവടയില്‍ പച്ചക്കറി ക്യഷി. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ സര്‍ക്കാരിന്റെ നേത്യത്വത്തില്‍ മരങ്ങള്‍ വെട്ടിനീക്കാന്‍ നടപടികള്‍ ആരംഭിച്ചു. 

ചിലര്‍ പട്ടയഭൂമിയില്‍ നിന്നും മരങ്ങള്‍ വെട്ടിനീക്കാനും തുടങ്ങി. എന്നാല്‍ സര്‍ക്കാര്‍ ഭൂമികളില്‍ നിന്നും മരങ്ങള്‍ വെട്ടുന്നതായി ആരോപണം ഉയര്‍ന്നതോടെ 2013 ല്‍ നിവേദിത പി. ഹരനെ അന്വേഷണത്തിന് നിയോഗിച്ചു. ഇവര്‍ മരങ്ങള്‍ വെട്ടുന്നതിന് പൂര്‍ണ്ണമായി നിരോധനം ഏര്‍പ്പെടുത്തി.

2019 ല്‍ കര്‍ഷകര്‍ക്ക് പ്രശ്‌നങ്ങള്‍ സ്യഷ്ടിക്കുന്ന മരങ്ങള്‍ വെട്ടിനീക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. പ്രളയവും പിന്നാലെ കൊവിഡും പിടുമുറുക്കിയതോടെ മരവെട്ടിന്റെ വേഗത കുറഞ്ഞു. എന്നാല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ മരങ്ങള്‍ വെട്ടാന്‍ ആളുകള്‍ എത്തി. 5000 ഏക്കറിലെ ഗ്രാന്റീസ് മരങ്ങള്‍ മുറിച്ച് മാറ്റി പകരം ഓറഞ്ച് ആപ്പിള്‍ സബര്‍ജില്ലി പാഷന്‍ ഫ്രൂട്ട്, സീത പഴം തുടങ്ങിയവ നട്ടുപിടിക്കാനാണ് കര്‍ഷകരുടെ തീരുമാനം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!