പ്രതീക്ഷയുടെ ഓണപ്പാട്ട്, പൂവിളിയും കുമ്മിയടിയുമായി ആനപ്പാറ ആദിവാസി ഊരിലെ ഓണാഘോഷം

By Web TeamFirst Published Aug 21, 2021, 12:37 PM IST
Highlights

കൊവിഡ് കാലത്ത് അതിജീവിക്കാൻ കാട് മാത്രം പോരാതെ വന്ന, നിത്യചെലവിന് പോലും നട്ടംതിരിഞ്ഞ ആദിവാസികളും ഇല്ലായ്മക്കാലത്തെ മറന്ന് പ്രതീക്ഷയുടെ ഓണപ്പാട്ടുപാടുകയാണ്

പൂവിളിയും കുമ്മിയടിയുമായി ആനപ്പാറ ആദിവാസി ഊരിലും ഓണമെത്തി. കൊവിഡിൽ പെട്ട് ജീവിതം വഴിമുട്ടിയ ആദിവാസികൾ, ഓണവിഭവങ്ങളും സമ്മാനങ്ങളുമായി എത്തുന്നവരെ പാട്ടുപാടി എതിരേൽക്കുകയാണ്.കൊവിഡ് കാലത്ത് അതിജീവിക്കാൻ കാട് മാത്രം പോരാതെ വന്ന, നിത്യചെലവിന് പോലും നട്ടംതിരിഞ്ഞ ആദിവാസികളും ഇല്ലായ്മക്കാലത്തെ മറന്ന് പ്രതീക്ഷയുടെ ഓണപ്പാട്ടുപാടുകയാണ്.

കുമ്മിയടിച്ചും പൂക്കളമിട്ടും ആടിപ്പാടുകയുമാണ്. എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ആനപ്പാറ ആദിവാസി ഊരിൽ ഓണവിഭവങ്ങളും സമ്മാനങ്ങളുമായെത്തിയത്. കാട്ടുപൂക്കൾ നിറച്ച കൊട്ടയുമായി ഓണവരവിനെ എതിരേറ്റവർക്കൊപ്പം സദ്യയുമുണ്ടാണ് നാട്ടിലെ കൂട്ടം മടങ്ങിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!