
കൊല്ലം: കൊല്ലം പുന്തലത്താഴത്ത് കടക്കെണിയിലായ നിർധന കുടുംബം സുമനസ്സുകളുടെ സഹായം തേടുന്നു. ജപ്തി ഭീഷണിയിലാണ് രോഗം തളർത്തിയ കുടുംബം. വൃക്കരോഗിയായ രാജേന്ദ്രൻ പിള്ളയും മസ്തിഷ്ക മുഴ ശസ്ത്രക്രിയയിലൂടെ നീക്കി തുടർ ചികിൽസ നടത്തുന്ന ഭാര്യ ഷീജാകുമാരിയുമാണ് കരുണയുള്ളവരുടെ സഹായത്തിനായി കൈ നീട്ടുന്നത്. വീടുവയ്ക്കാൻ ഗ്രാമവികസന സഹകരണ ബാങ്കിൽ നിന്നെടുത്ത 8 ലക്ഷം രൂപയുടെ വായ്പാ തിരിച്ചടവ് മുടങ്ങി. മരുന്നിനും ചികിൽസയ്ക്കും പോലും സഹായം വേണ്ട സ്ഥിതിയിലാണ് ഇപ്പോൾ ഈ കുടുംബം.
കണ്ണിന് കാഴ്ചയുണ്ടായിരുന്നെങ്കിൽ ഭിക്ഷയെങ്കിലും എടുക്കാൻ പോകാമായിരുന്നു എന്നാണ് രാജേന്ദ്രൻ പിള്ളയുടെ ദൈന്യത നിറഞ്ഞ വാക്കുകൾ. ലോണെടുത്ത് വീട് വെച്ചതിന് ശേഷമാണ് രോഗബാധിതനായത്. ഡയാലിലിസ് ചെയ്യാൻ പോകുന്നതിന് ഓട്ടോക്കൂലി മാത്രം 500 രൂപ വേണം. എട്ട് ലക്ഷം രൂപയാണ് ലോണെടുത്തതെങ്കിലും കുടിശികയെല്ലാം ചേർത്ത് 10 ലക്ഷത്തിന് മുകളിലായി എന്നും ഷീജാകുമാരി പറയുന്നു. സുമനസുകൾ സഹായിച്ചാൽ ഈ കുടുംബത്തിന് അതൊരു സഹായമാകും.
Account Details
SHEEJA KUMARI O
CENTRAL BANK OF INDIA
A/C NO: 3289038466
IFSC: CBIN 0281172
BRANCH: KADAPPAKKADA
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam