ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീ പിടിച്ചു; രക്ഷകരായത് ആനയെ തുരത്തിയ ആർആർടി സംഘം

Published : Feb 16, 2024, 10:52 AM IST
ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീ പിടിച്ചു; രക്ഷകരായത് ആനയെ തുരത്തിയ ആർആർടി സംഘം

Synopsis

ഇതുവഴി വന്ന പുതുർ ആർആർടി സംഘത്തിന്റെ അവസരോചിതമായ ഇടപെടലിലൂടെയാണ്  വൻ അപകടം ഒഴിവായത്.

പാലക്കാട്‌: പാലക്കാട്‌ അട്ടപ്പടിയിൽ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു. താവളം - മുള്ളി റോഡിൽ വേലമ്പടികയിൽ വെച്ചാണ് സംഭവം. ഇന്നലെ രാത്രി 12 മണിക്കാണ്  വൈക്കോൽ കയറ്റി വന്ന ലോറിക്ക് തീ പിടിച്ചത്. ഇതോടെ വാഹനത്തിലുള്ളവർ ഇറങ്ങി ഓടി. അതേസമയം ഇതുവഴി വന്ന പുതുർ ആർആർടി സംഘത്തിന്റെ അവസരോചിതമായ ഇടപെടലിലൂടെയാണ്  വൻ അപകടം ഒഴിവായത്. ലോറി മുന്നോട്ടെടുത്തതും കത്തിയ വൈക്കോൽ ലോറിയിൽ നിന്നും മാറ്റിയതും ആർആർടി സംഘമാണ്. മഞ്ചിക്കണ്ടി ഭാഗത്തു നിന്നും ആനയെ തുരത്തിയ ശേഷം പുതൂരിലേക്ക് തിരിച്ചു വരികയായിരുന്നു സംഘം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു