
തൃശ്ശൂർ: അപൂർവ്വ രോഗത്തോട് പൊരുതി വേദന തിന്നുകയാണ് തൃശ്ശൂര്‍ മുരിയാട് സ്വദേശിനി റാണി ശരണ്യ. വെല്ലൂരിൽ ചികിത്സ തുടങ്ങിയെങ്കിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. സുമനസുകളുടെ കരുണയിലാണ് റാണി ശരണ്യയുടെ പ്രതീക്ഷ. ലക്ഷത്തിൽ ഒരാൾക്ക് മാത്രം വരുന്ന രോഗാവസ്ഥയാണ് ഹൈഡ്രാടെനിറ്റ സൂപ്പർവൈറ്റ.
ഏഴു വർഷമായി ഈ രോഗത്തോട് മല്ലിടുകയാണ് 29 കാരിയായ റാണി ശരണ്യ. കക്ഷത്തിൽ വന്ന മുഴ പിന്നെ കഴുത്തിന്റെ പിൻഭാഗത്തേക്കു പടരുകയും പഴുപ്പ് രൂപപ്പെടുകയും ചെയ്യുകയായിരുന്നു. ആശുപത്രികൾ കയറിയിറങ്ങി. ഉള്ള സമ്പാദ്യമൊക്കെ എടുത്താണ് ശസ്ത്രക്രിയകൾ നടത്തിയത്. രോഗനിർണ്ണയം വൈകിയതാണ് അവസ്ഥ കൂടുതൽ മോശമാകാൻ കാരണമെന്നാണ് ശരണ്യ പറയുന്നത്.
അസുഖം മൂർച്ചിച്ചപ്പോൾ പഠനവും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. തുടർന്ന് പഠിക്കണമെന്ന ആഗ്രഹമുണ്ടെങ്കിലും വേദന കാരണം സാധിക്കുന്നില്ല. നിലവിൽ വെല്ലൂർ സിഎംസിയിലാണ് ചികിത്സ. കൂടുതൽ പരിശോധനകൾക്കും തുടർചികിത്സയ്ക്കും ഇനിയും പണം ആവശ്യമാണ്. ശരീരം തളർന്നു നിൽക്കുമ്പോഴും സുമനസുകളുടെ സഹായമുണ്ടെങ്കിൽ ജീവിതത്തിലേക്കു തിരിച്ചു വരാനാകുമെന്ന പ്രതീക്ഷയിലാണ് ശരണ്യ.
NAME:RANI SARANYA N M
ACCOUNT NUMBER: 10170100191914
IFSC:FDRL0001017
Branch: FEDERAL BANK,KALLETTUMKARA