എറണാകുളത്തെ മഞ്ഞപ്പിത്ത ബാധ: വേങ്ങൂരിൽ ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

Published : May 20, 2024, 04:41 PM ISTUpdated : May 20, 2024, 06:40 PM IST
എറണാകുളത്തെ മഞ്ഞപ്പിത്ത ബാധ: വേങ്ങൂരിൽ ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

Synopsis

മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കവെയാണ് മരണം സംഭവിച്ചത്

എറണാകുളം  ജില്ലയിലെ വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾ കൂടി മരിച്ചു. വേങ്ങൂര്‍ പഞ്ചായത്ത് 11ാം വാർഡിലെ ചൂരത്തോട് കരിയാംപുറത്ത് വീട്ടിൽ കാർത്യായനി ആണ് മരിച്ചത്. 51 വയസ്സായിരുന്നു. കോട്ടയം മെ‍ഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. ഭർത്താവ് നേരത്തെ മരിച്ചിരുന്നു. കാറ്ററിങ് തൊഴിലാളിയായിരുന്നു മരിച്ച കാര്‍ത്യായനി. ഇതോടെ മേഖലയിൽ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവർ മൂന്നായി. 27 പേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. വേങ്ങൂരിലെ ജോളിയും തൊട്ടടുത്ത പഞ്ചായത്തായ മുടക്കുഴയിലെ സജീവനുമാണ് നേരത്തെ മരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്
'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു