
അമ്പലപ്പുഴ: നീണ്ട നാളത്തെ വറുതിക്കു ശേഷം പൊന്തുവലക്കാർക്ക് മത്തി സുലഭമായി ലഭിച്ചത് തീരദേശത്തിന് ആശ്വാസമായി. ഇന്ന് വൈകിട്ട് പുന്നപ്ര ചള്ളി മുതൽ ആലപ്പുഴ ചെല്ലാനം വരെ പോയ പൊന്തുവലക്കാർക്കാണ് മത്തി സുലഭമായി ലഭിച്ചത്. ഇത് പുന്നപ്ര ചള്ളി ഫിഷ് ലാന്റ് കടപ്പുറത്ത് എത്തിച്ചതോട വർഷങ്ങളായി പ്രവർത്തനരഹിതമായിരുന്ന ചള്ളി കടപ്പുറം സജീവമായി.
പൊന്തുവലക്കാരുടെ മത്സ്യമാണ് ഏറെ എത്തിയത്. ഒരു കിലോമത്തിക്ക് 80 നും 60 നും ഇടയിലാണ് കച്ചവടക്കാർ എടുത്തത്. നൂറുകണക്കിന് ബോക്സിൽ മത്തി ജില്ല വിട്ടും പോയി. എന്തായാലും വർഷങ്ങൾക്ക് ശേഷം ചള്ളി ഫിഷ് ലാന്റ് സെന്ററിൽ മൽസ്യം ലേലം നടക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് തൊഴിലാളികൾ പറഞ്ഞു.
സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് വാര്‍ഷിക ക്യാമ്പ് ഞായറാഴ്ച മുതല്‍; സംസ്ഥാനതല ക്വിസ് മത്സരം വ്യാഴാഴ്ച
സ്റ്റുഡന്‍റ് പൊലീസ് കേഡറ്റിന്‍റെ വാര്‍ഷിക സഹവാസ ക്യാമ്പ് ഞായറാഴ്ച മുതല്‍ ഫെബ്രുവരി 11 വരെ തിരുവനന്തപുരത്ത് എസ്.എ.പി ക്യാമ്പില്‍ നടക്കും. സംസ്ഥാനത്തെ വിവിധ സ്കൂളുകളില്‍ നിന്നായി 650 കേഡറ്റുകളാണ് എസ്.പി.സി യംഗ് ലീഡേഴ്സ് കോണ്‍ക്ലേവ് എന്ന പരിപാടിയില്‍ പങ്കെടുക്കുന്നത്.
ക്യാമ്പിന്‍റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഞായറാഴ്ച വൈകുന്നേരം മൂന്നു മണിക്ക് എസ്.എ.പി ക്യാമ്പില്‍ നിര്‍വഹിക്കും. സമാപന സമ്മേളനം ഫെബ്രുവരി 11 ന് വൈകിട്ട് നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാനതല ക്വിസ് മത്സരം ഫെബ്രുവരി എട്ടിന് വൈകിട്ട് ആറു മുതല്‍ നടക്കും. ജി.എസ്. പ്രദീപ് ആണ് ക്വിസ് മാസ്റ്റര്‍. സന്തോഷ് ജോര്‍ജ് കുളങ്ങര മുഖ്യാതിഥിയായിരിക്കും. ഫെബ്രുവരി 11ന് രാവിലെ എട്ടുമണിക്ക് എസ്.എ.പി ഗ്രൗണ്ടില്‍ നടക്കുന്ന സെറിമോണിയല്‍ പരേഡില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അഭിവാദ്യം സ്വീകരിക്കും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam