പാന്റിന്റെ കീശയിലും കാറിന്റെ സീറ്റിനടിയിലും ഒളിപ്പിച്ചത് ലക്ഷങ്ങളുടെ എംഡിഎംഎ, കാസർകോട് യുവാവ് പിടിയിൽ

Published : Aug 16, 2026, 12:56 AM IST
MDMA arrest

Synopsis

കാസർകോട് എൻമകജെ ഓർമ്പൊടി കണ്ടിഗെയിൽ അബ്ദുൾ അസീസ് ആണ് പിടിയിലായത്. 162 ഗ്രാം എംഡി എം എ യാണ് കണ്ടെടുത്തത്

എൻമകജെ : കാസർകോട് വൻ ലഹരി മരുന്ന് വേട്ട. 162 ഗ്രാം എം ഡി എം എ യുമായി യുവാവിനെ എക്സൈസ് പിടികൂടി. കാറിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. കാസർകോട് എൻമകജെ ഓർമ്പൊടി കണ്ടിഗെയിൽ അബ്ദുൾ അസീസ് ആണ് പിടിയിലായത്. 162 ഗ്രാം എംഡി എം എ യാണ് കണ്ടെടുത്തത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ബദിയടുക്ക എക്സ്സൈസ് നടത്തിയ വാഹന പരിശോധനയിൽ ആണ് മയക്കുമരുന്ന് പിടിച്ചത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. കാറിൻ്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ 157 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്.

അബ്ദുൽ അസീസിന്റെ പാൻ്റ്സിൻ്റെ കീശയിൽ നിന്ന് 5 ഗ്രാം എംഡി എം എയും പിടികൂടി. ഇയാളെ അറസ്റ്റ് ചെയ്തു. കെഎൽ 14 കെ 1338 ഐ 20 കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കർണാടകയിൽ നിന്നാണ് മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നത്. കാസർകോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാനായിരുന്നു ഇത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി, സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ, തെരച്ചിൽ
മദ്യ വിൽപന പരിശോധിക്കാനെത്തി, കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി