മലബാർ മിൽമ ഭരണ സമിതി പിരിച്ചുവിട്ട സർക്കാർ നടപടി റദ്ദാക്കി ഹൈക്കോടതി

Published : Nov 14, 2026, 10:35 AM IST
kerala high court

Synopsis

മലബാർ മിൽമ യൂണിയന്റെ തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയെ പിരിച്ചുവിട്ട സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാത്തതിനാലാണ് പിരിച്ചുവിടൽ റദ്ദാക്കിയത്. ഈ മാസം 24നകം ഭരണ സമിതി പുനഃസ്ഥാപിക്കാൻ കോടതി നിർദേശിച്ചു.

കൊച്ചി: മലബാർ മിൽമ യൂണിയന്‍റെ തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയെ പിരിച്ചുവിട്ട ക്ഷീര വികസന വകുപ്പ് നടപടി ഹൈക്കോടതി റദ്ദാക്കി. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് പിരിച്ചുവിടൽ നടന്നതെന്ന് ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് വിജു എബ്രഹാമിന്റെ ഉത്തരവ്.

അന്വേഷണ സംഘത്തിന് തെളിവുകളും രേഖകളും ശേഖരിക്കാൻ 10 ദിവസം കൂടി അനുവദിച്ച കോടതി, ഇതിന് ശേഷം ഈ മാസം 24നകം ഭരണ സമിതി പുനഃസ്ഥാപിക്കണമെന്ന് നിർദേശിച്ചു. ഭരണ സമിതി പിരിച്ചുവിട്ട നടപടി ചോദ്യം ചെയ്ത് ചെയർമാൻ കെ എസ് മണി അടക്കമുള്ളവർ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടൽ.

ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി, ആവശ്യമായാൽ നിയമാനുസൃത നടപടികൾ സ്വീകരിച്ച് പുതിയ ഉത്തരവ് പുറപ്പെടുവിക്കണം. അതുവരെ പുനഃസ്ഥാപിക്കപ്പെടുന്ന ഭരണ സമിതിക്ക് ദൈനംദിന ഭരണകാര്യങ്ങൾ മാത്രമേ നിർവഹിക്കാനാകൂ. നയപരമായ തീരുമാനങ്ങൾ എടുക്കാൻ പാടില്ല. എന്നാൽ ഒരു മാസത്തിനകം പുതിയ ഉത്തരവ് ഉണ്ടായില്ലെങ്കിൽ ഭരണ സമിതിക്ക് നയപരമായ തീരുമാനങ്ങൾ എടുക്കാമെന്നും കോടതി വ്യക്തമാക്കി.

സാമ്പത്തിക ക്രമക്കേടുകളും ഭരണപരമായ വീഴ്ചകളും ചൂണ്ടിക്കാണിച്ചാണ് സർക്കാർ ഭരണ സമിതിയെ പിരിച്ചുവിട്ടത്. രേഖകളിൽ കൃത്രിമം നടത്താനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുള്ളതിനാൽ മുൻകൂർ നോട്ടീസ് ഉൾപ്പെടെയുള്ള നടപടികൾ ഒഴിവാക്കി എന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. എന്നാൽ ഈ വാദം ഹൈക്കോടതി അംഗീകരിച്ചില്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാമമംഗലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന 71കാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
കൺസൾട്ടിങ് റൂമിലേക്ക് വിളിച്ചുവരുത്തി പിജി ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമം, പെൺകുട്ടി ഇറങ്ങിയോടി; ഡോക്ടർ കസ്റ്റഡിയിൽ