രാമമംഗലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന 71കാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Published : Nov 14, 2026, 10:21 AM IST
found dead

Synopsis

രാമമംഗലം കോട്ടപ്പുറത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന 71കാരനായ ജോർജിനെ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

കൊച്ചി: രാമമംഗലം കോട്ടപ്പുറത്ത് വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 71കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടപ്പുറം അമ്മനക്കുന്നത്ത് ജോർജാണ് മരിച്ചത്. ഏതാനും ദിവസങ്ങൾക്കു മുൻപ് മരണം സംഭവിച്ചെന്നാണ് നിഗമനം.

വെള്ളിയാഴ്ച വീട്ടിൽ നിന്ന് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് സമീപത്ത് താമസിക്കുന്ന ബന്ധുക്കൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിന്റെ പിൻഭാഗത്തെ ഗ്രില്ലിട്ട് അടച്ച വരാന്തയിൽ കസേരയിൽ ചാരിയിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം.

രാമമംഗലം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. പ്രാഥമിക പരിശോധനകൾക്ക് ശേഷം മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: പരേതയായ തങ്ക. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് മാമ്മലശ്ശേരി മാർ മിഖായേൽ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൺസൾട്ടിങ് റൂമിലേക്ക് വിളിച്ചുവരുത്തി പിജി ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമം, പെൺകുട്ടി ഇറങ്ങിയോടി; ഡോക്ടർ കസ്റ്റഡിയിൽ
സർവീസ് കഴിഞ്ഞെത്തുമ്പോൾ കെഎസ്ആർടിസിക്ക് മൈലേജ് കുറവ്, ഒളിക്യാമറയിൽ കണ്ടെത്തിയത് ഡീസൽ മോഷണം, 3 ജീവനക്കാർക്ക് സസ്പെൻഷൻ