ദളിത് യുവതിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച കേസ്; പഞ്ചായത്തംഗത്തിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Published : Sep 14, 2021, 12:33 PM IST
ദളിത് യുവതിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച കേസ്; പഞ്ചായത്തംഗത്തിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Synopsis

എട്ടാം വാർഡിലെ ദളിത് യുവതിയെയാണ് രണ്ട് മാസം മുൻപ് പഞ്ചായത്തംഗം  ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചത്. 

അമ്പലപ്പുഴ: ദളിത് യുവതിയെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ച കേസിൽ പഞ്ചായത്തംഗത്തിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡംഗം അജീഷിന്റെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി ഇന്നലെ തള്ളിയത്. എട്ടാം വാർഡിലെ ദളിത് യുവതിയെയാണ് രണ്ട് മാസം മുൻപ് പഞ്ചായത്തംഗം  ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചത്. തുടർന്ന് യുവതി അമ്പലപ്പുഴ പോലീസിൽ പഞ്ചായത്തംഗത്തിനെതിരെ  പരാതി നൽകിയെങ്കിലും കേസെടുത്തിരുന്നില്ല. 

തുടർന്ന് ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിക്കു ശേഷമാണ് അമ്പലപ്പുഴ പോലീസ് കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്തില്ല. ഇതിനിടയിൽ പഞ്ചായത്തംഗം ജാമ്യത്തിനായി ജില്ലാ  സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും ജാമ്യം തള്ളിയിരുന്നു. ഇതിന് ശേഷം ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും  ജാമ്യാപേക്ഷ തള്ളി. ഇതോടെ ഇനി അറസ്റ്റ് ചെയ്യേണ്ട സ്ഥിതിയിലാണ് പോലീസ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

12 വര്‍ഷം ജയിൽവാസം, ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയിട്ടും പൊലീസിന് തലവേദന; ജംബുലിംഗത്തിനെതിരെ കാപ്പ
ലൈസൻസില്ല, 18 വയസുമായില്ല; പ്രായപൂര്‍ത്തിയാകാതെ വാഹനമോടിക്കുന്നവരില്‍ പകുതിയോളം മലപ്പുറത്ത്, ഒരാഴ്ചയ്ക്കിടെ പിടിയിലായത് 220 പേര്‍