മുഹമ്മദ് റിയാസിന്‍റെ വാക്ക് തൊടുപുഴയാറിലെ വെള്ളം പോലെ പോയി; മാരികലുങ്ക് പാലം സഞ്ചാരയോഗ്യമായില്ല

By Web TeamFirst Published Sep 14, 2021, 10:07 AM IST
Highlights

ആറ് കൊല്ലമായി പണി പകുതിയിൽ കിടക്കുന്ന പാലത്തിന് ഇനിയെങ്കിലും ശാപമോക്ഷമാകുമെന്ന് നാട്ടുകാര്‍ കരുതിയിരുന്നു. എന്നാൽ ഒന്നും നടന്നില്ല. തൊടുപുഴയാറിലെ വെള്ളം പോലെ ആ വാക്കും എങ്ങോ ഒഴുകിപ്പോയി. 

പൊതുമരാമത്ത് മന്ത്രി നേരിട്ട് ഇടപെട്ടിട്ടും തൊടുപുഴ മാരികലുങ്ക് പാലം സഞ്ചാരയോഗ്യമാക്കാനുള്ള നടപടിയില്ല. അപ്രോച്ച് റോഡിനായി സ്ഥലമേറ്റെടുക്കുന്നതിലെ മെല്ലെപോക്ക്  തുടരുകയാണ്. പാലം സഞ്ചാര യോഗ്യമാക്കുമെന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ വാക്കുകളിൽ വലിയ പ്രതീക്ഷയിലായിരുന്നു കാഞ്ഞിരമറ്റം-, മാരികലുങ്ക് നിവാസികൾ.

ആറ് കൊല്ലമായി പണി പകുതിയിൽ കിടക്കുന്ന പാലത്തിന് ഇനിയെങ്കിലും ശാപമോക്ഷമാകുമെന്ന് നാട്ടുകാര്‍ കരുതിയിരുന്നു. എന്നാൽ ഒന്നും നടന്നില്ല. തൊടുപുഴയാറിലെ വെള്ളം പോലെ ആ വാക്കും എങ്ങോ ഒഴുകിപ്പോയി. അപ്രോച്ച് റോഡിനായി സ്ഥലം വിട്ടുകൊടുക്കാൻ നാട്ടുകാര്‍ തയ്യാറാണെങ്കിലും നഷ്ടപരിഹാരം സംബന്ധിച്ച് ഇനിയും തീരുമാനമാവാത്തതാണ് പാലം പണി നിന്നുപോകാൻ കാരണം.

പാലം വന്നാൽ തൊടുപുഴ നഗരത്തിലെ തിരക്കിനും കാഞ്ഞിരമറ്റംകാരുടെ യാത്രാദുരിതത്തിനും വലിയ അളവിൽ പരിഹാരമാവും. എന്നാൽ അധികൃതര്‍ മെല്ലപ്പോക്കിലായതിനാൽ നാട്ടുകാര്‍ക്ക് ഈ ദുരിതം ഇനിയും കാലങ്ങളോളം തുടരാനാണ് വിധി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 


 

click me!