
കൊച്ചി: കല്ലാർ-കക്കി ഡാമുകൾ തുറക്കാൻ ഹൈക്കോടതി നിർദേശം.ശബരിമലയിലെ ജലദൗർലഭ്യം ഒഴിവാക്കുന്നതിന് വേണ്ടിയാണിത്. വിഷു പൂജകൾക്കായി ശബരിമല നട നാളെ തുറക്കുന്ന സാഹചര്യത്തിലാണ് ദേവസ്വം ബെഞ്ചിന്‍റെ നിർദേശം.
ശബരിമലയിൽ കടുത്ത കുടിവെള്ളക്ഷാമം നേരിടുമെന്ന് സ്പെഷ്യൽ കമ്മീഷൻ കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് ഡാമുകൾ ഉടനടി തുറക്കാൻ ഹൈക്കോടതി നിർദേശം നൽകിയത്. മണ്ഡല മകരവിളക്കിന് ശേഷം ശബരിമലയിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത് വിഷു പൂജയ്ക്കാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam