
കൊച്ചി: കൊച്ചിയിലെ ഹൈടെക് ലാബിനെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച സന്ദേശങ്ങൾ നീക്കം ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടു. കേന്ദ്രസർക്കാരിൻറെ കീഴിലുള്ള സെർട്ട് ഇന്ത്യക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകാൻ സംസ്ഥാന ആഭ്യന്തര വകുപ്പിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. പ്രചാരണങ്ങൾ അടിസ്ഥാനരഹിതമെന്ന ഹൈടെക് ലാബിന്‍റെ വാദം അംഗീകരിച്ചാണ് നടപടി. പ്രചാരണങ്ങളിൽ കഴമ്പില്ലെന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ നിലപാടും ഹൈക്കോടതി കണക്കിലെടുത്തു.
അൾട്രാ സൗണ്ട് സ്കാനിങ്ങിന് വിധേയയായ യുവതിക്ക് ട്യൂമർ ഉണ്ടെന്ന മട്ടിൽ ലാബ് റിപ്പോർട്ട് നൽകിയെന്നായിരുന്നു പ്രചാരണം. എന്നാൽ ഇത് തെറ്റിധാരണ മൂലമാണെന്ന് റേഡിയോളജിസ്റ്റ് ഡോക്‌ടർമാരുടെ സംഘടനാ ഭാരവാഹി ഡോക്‌ടർ അമൽ ആന്‍റണി കൊച്ചിയിൽ വർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam