വീടിന് സമീപത്തെ ഷെഡ് കത്തി; വണ്ടികള്‍ അടക്കം നശിച്ചു

Web Desk   | Asianet News
Published : Dec 15, 2019, 09:49 AM IST
വീടിന് സമീപത്തെ ഷെഡ് കത്തി; വണ്ടികള്‍ അടക്കം നശിച്ചു

Synopsis

ഷെഡിനു മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോർട്ട് സർക്കുട്ട് മൂലം ആണ് തീപിടിത്തം ഉണ്ടായതെന്ന് കരീലകുളങ്ങര പൊലീസ് അറിയിച്ചു

ഹരിപ്പാട്:  വീടിന് സമീപത്തെ ഷെഡ്  കത്തി നശിച്ചു. ചിങ്ങോലി എൻടിപിസി ഗസ്റ്റ് ഹൗസിനു  പടിഞ്ഞാറുവശം പുത്തൻ പുരക്കൽ സദാനന്ദന്‍റെ വീടിനു സമീപമുള്ള ഷെഡാണ് കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചരയോടെ കത്തി നശിച്ചത്. ഷെഡില്‍ സൂക്ഷിച്ചിരുന്ന പൾസർ ബൈക്ക്, സ്കൂട്ടർ എന്നിവ പൂർണ്ണമായും നശിച്ചു.

സദാനന്ദന് ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ റിപ്പയറിങ് ആണ് ജോലി. ഇതിന്റെ ഭാഗമായി നിരവധി ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഷെഡില്‍ ഉണ്ടായിരുന്നു. അവയും കത്തിനശിച്ചു. ഷെഡിനു മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോർട്ട് സർക്കുട്ട് മൂലം ആണ് തീപിടിത്തം ഉണ്ടായതെന്ന് കരീലകുളങ്ങര പൊലീസ് അറിയിച്ചു.

എൻടിപിസി, ഹരിപ്പാട് അഗ്നിരക്ഷാ നിലയം എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് ഫയർ എൻജിനുകൾ എത്തിയാണ് തീ കെടുത്തിയത്. അപ്പോഴേക്കും ഷീറ്റ് പാകിയ ഷെഡ് പൂർണമായും കത്തി നശിച്ചിരുന്നു. ഇതിനു സമീപം ആണ്  കോഴിക്കൂട് ഉണ്ടായിരുന്നത്. ചൂട് മൂലം പത്തോളം കോഴികളും ചത്തു.

PREV
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ