റെയിൽവെ ഓൺലൈൻ തത്കാൽ ബുക്കിംഗിന് ആധാർ നിർബന്ധം, തീരുമാനം ശരിവച്ച് ഹൈക്കോടതി

Published : Jul 24, 2026, 07:36 AM IST
Aadhaar

Synopsis

വ്യാജ ബുക്കിംഗുകൾ, ഏജന്റുകളുടെ അമിതമായ ഇടപെടൽ എന്നിവ തടയുന്നതിനുള്ള ഉപാധിയാണിത്. തൃശ്ശൂർ സ്വദേശി ബഹദൂർ ഷാ സമർപ്പിച്ച പൊതു താത്പര്യ ഹർജിയാണ് കോടതി പരിഗണിച്ചത്.

കൊച്ചി: ഐആർസിടിസി ഓൺലൈൻ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ആധാർ അധിഷ്ഠിത ഒടിപി. വെരിഫിക്കേഷൻ നിർബന്ധമാക്കാൻ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന്റെ തീരുമാനം ഹൈക്കോടതി ശരിവെച്ചു. ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വിഎം ശ്യാം കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വ്യാജ ബുക്കിംഗുകൾ, ഏജന്റുകളുടെ അമിതമായ ഇടപെടൽ എന്നിവ തടയുന്നതിനുള്ള ഉപാധിയാണിത്. തൃശ്ശൂർ സ്വദേശി ബഹദൂർ ഷാ സമർപ്പിച്ച പൊതു താത്പര്യ ഹർജിയാണ് കോടതി പരിഗണിച്ചത്. 

ആധാറിന് പകരം പാൻ കാർഡ് ഉപയോഗിച്ചും ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന സാധ്യത പരിശോധിക്കണമെന്നും കോടതി നിർദേശം നൽകി. ഓഫ് ലൈനായി ടിക്കറ്റ് എടുക്കുന്നവർക്ക് ആധാർ നിർബന്ധമാകരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമ്മയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം, ആക്രമണം ഭാര്യ പിണങ്ങിപ്പോകാൻ കാരണക്കാരി എന്ന് ആരോപിച്ച്; പ്രതി അറസ്റ്റിൽ
'പൊലീസ് നിരന്തരം ഭീഷണിപ്പെടുത്തി'; വെമ്പായം ബാർ ആക്രമണക്കേസിലെ ദൃക്‌സാക്ഷി ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവുമായി ​ബന്ധുക്കൾ