ചാലിയാർ പുഴയിൽ ഹയർ സെക്കന്‍ററി വിദ്യാർത്ഥിനി മുങ്ങി മരിച്ചു, കണ്ടെത്തിയത് വെള്ളത്തിൽ മുങ്ങിയ നിലയിൽ

Published : Feb 20, 2024, 01:31 PM ISTUpdated : Feb 20, 2024, 02:38 PM IST
ചാലിയാർ പുഴയിൽ ഹയർ സെക്കന്‍ററി വിദ്യാർത്ഥിനി മുങ്ങി മരിച്ചു,  കണ്ടെത്തിയത് വെള്ളത്തിൽ മുങ്ങിയ നിലയിൽ

Synopsis

കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടിയെ വെള്ളത്തിൽ മുങ്ങികിടക്കുന്നനിലയിൽ നാട്ടുകാർ കണ്ടത്. 

എടവണ്ണ: മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയിൽ ചാലിയാറിൽ ഹയർ സെക്കന്‍ററി വിദ്യാർത്ഥിനി മുങ്ങി മരിച്ചു. വാഴക്കാട് വെട്ടത്തൂർ വളച്ചട്ടിയിൽ സ്വദേശി സിദ്ദീഖ് മാസ്റ്ററുടെ മകൾ സന ഫാത്തിമ (17)യെ ആണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇന്നെലെ വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം. കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടിയെ വെള്ളത്തിൽ മുങ്ങികിടക്കുന്നനിലയിൽ നാട്ടുകാർ കണ്ടത്. 

ഉടൻതന്നെ നാട്ടുകാരുടെ സഹായത്തോടെ  വയക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെൺകുട്ടിയുടെ മൃതദേഹം  കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം  ബന്ധുക്കൾക്ക്‌ വിട്ട് കൊടുക്കും. പഠിക്കാൻ മിടുക്കിയായ വിദ്യാർഥിനിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. 

Read More : യുവതിയെ കണ്ട് സംശയം; കുഴമ്പ് രൂപത്തിലും ആഭരണങ്ങളാക്കിയും 14 ലക്ഷത്തിന്‍റെ സ്വർണം, ഒളിപ്പിച്ചത് സോക്സിനുള്ളിൽ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഐടിസിയുടെ വ്യാജ ലേബൽ, എത്തിച്ചത് കംബോഡിയയിൽ നിന്ന്; കൊല്ലത്ത് 145 പാക്കറ്റ് വ്യാജ സിഗരറ്റുമായി രണ്ട് പേർ അറസ്റ്റിൽ
കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ