ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി, തിരച്ചിൽ

Published : Sep 08, 2026, 08:37 PM IST
neelakurinji

Synopsis

യുവാക്കൾ വനത്തിൽ എവിടെയാണുള്ളതെന്ന് കണ്ടെത്താൻ സാധിച്ചതിനാൽ ആർആർടി സംഘമടക്കമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ യുവാക്കളുള്ളയിടത്തേക്ക് തിരിച്ചിട്ടുണ്ട്.

ചെന്താമല: പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി.അട്ടപ്പാടി താവളം സ്വദേശികളായ അഭീന്ദർ (23)ഷാനു (23) എന്നിവരാണ് വനത്തിൽ കുടുങ്ങി കിടക്കുന്നത്. അട്ടപ്പാടി റേഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ ഇവർക്കായി തിരച്ചിൽ ആരംഭിച്ചു. യുവാക്കൾ വനത്തിൽ എവിടെയാണുള്ളതെന്ന് കണ്ടെത്താൻ സാധിച്ചതിനാൽ ആർആർടി സംഘമടക്കമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ യുവാക്കളുള്ളയിടത്തേക്ക് തിരിച്ചിട്ടുണ്ട്. ഒരു മണിക്കൂർ കാട്ടിലൂടെ നടന്നാലെ യുവാക്കൾക്കരികിൽ എത്തൂവെന്നാണ് അധികൃതർ വിശദമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്‌കൂള്‍ മൈതാനത്ത് അനധികൃതമായി കുതിരയെ ഇറക്കി; മാനന്തവാടിയില്‍ ഉടമക്കെതിരെ പരാതി നല്‍കി സ്‌കൂള്‍ അധികൃതര്‍
ഒമ്പതുവയസ്സുകാരിയെ പീഡിപ്പിച്ചു, ന​ഗ്നതാപ്രദർശനവും; 58-കാരന് രണ്ടാമത്തെ പോക്സോ കേസിലും ശിക്ഷ; 34 വർഷം കഠിനതടവ്