
കല്‍പ്പറ്റ: ചുറ്റിക കൊണ്ട് തലക്കടിച്ചും നെഞ്ചിൽ ചവിട്ടിയും സ്വന്തം സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ യുവാവിന് ജീവപര്യന്തം കഠിന തടവ്.വയനാട് പൊഴുതന അച്ചുരാനം എലപ്പള്ളി വീട്ടില്‍ ബെന്നി ജോര്‍ജി(39)നെയാണ് കൽപ്പറ്റ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി 1 ജഡ്‍ജി എ.വി മൃദുല ശിക്ഷിച്ചത്. ജീവപര്യന്തം തടവിന് പുറമെ പ്രതി ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം.
2023 മാർച്ച് 24ന് രാത്രി ആയിരുന്നു കേസിന് ആസ്പദമായ സംഭവം. അച്ചുരാനം എലപ്പള്ളി വീട്ടില്‍ റെന്നി ജോര്‍ജ് ആണ് കൊല്ലപ്പെട്ടത്. ചുറ്റിക കൊണ്ട് തലക്കടിച്ചും നെഞ്ചില്‍ ചവിട്ടിയുമാണ് സഹോദരനെ പ്രതി കൊലപ്പെടുത്തിയതെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. വൈത്തിരി പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ ടി.എ.അഗസ്റ്റിന്‍, ജെ.ഇ ജയന്‍ എന്നിവരാണ് കേസിന്റെ അന്വേഷണം നടത്തിയത്. കേസിന്റെ തെളിവിനായി 25 സാക്ഷികളെ വിസ്തരിച്ചു. 26 രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. അഭിലാഷ് ജോസഫ് കോടതിയിൽ ഹാജരായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam