ലൈഫിൽ അപേക്ഷ നൽകി, 10 വർഷം പിന്നിട്ടു; ശക്തമായ വേനൽമഴ ഉള്ള കിടപ്പാടം തകർത്തു; പെരുവഴിയിൽ കുടുംബം

Published : Mar 17, 2026, 10:50 PM IST
Home

Synopsis

അമ്പലപ്പുഴയിൽ ശക്തമായ കാറ്റിലും മഴയിലും കാലപ്പഴക്കമുള്ള വീട് പൂർണമായി തകർന്നു. രാത്രിയിൽ വീടിന് പുറത്തിറങ്ങിയതിനാൽ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. ലൈഫ് പദ്ധതിയിൽ 10 വർഷമായി അപേക്ഷ നൽകി കാത്തിരുന്ന കുടുംബമാണ് ഇപ്പോൾ വാടകവീട്ടിൽ അഭയം തേടിയിരിക്കുന്നത്.

അമ്പലപ്പുഴ: ശക്തമായ കാറ്റിലും മഴയിലും അമ്പലപ്പുഴയിൽ വീട് പൂർണമായി ഇടിഞ്ഞു വീണു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മാടത്തറ മോഹനന്റെ വീടാണ് കഴിഞ്ഞദിവസം രാത്രി തകർന്നത്. കാലപ്പഴക്കത്തെത്തുടർന്ന് വീട് അപകടാവസ്ഥയിലായിരുന്ന വീടാണിത്. മോഹനൻ, ഭാര്യ വനജ കുമാരി, മകൻ ഉണ്ണികൃഷ്ണൻ, മോഹനന്റെ സഹോദരി വിജയമ്മ എന്നിവർ രാത്രി പത്തോടെ തന്നെ വീടിന് പുറത്തിറങ്ങിയിരുന്നു. അതിനാൽ ആളപായം ഒഴിവായി. 

തുടർന്ന് പുലർച്ചെ രണ്ടോടെ വീട് പൂർണമായും നിലംപതിക്കുകയായിരുന്നു. അപകടത്തിൽ വീട്ടുപകരണങ്ങളും വസ്ത്രങ്ങളുമെല്ലാം നശിച്ചു. സുരക്ഷിതമായ ഒരു വീടിനായി ഈ കുടുംബം ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയിട്ട് 10 വർഷം പിന്നിട്ടിരുന്നു. ഇതിനിടയിലാണ് ആകെയുള്ള കൂരയും ഇവർക്ക് നഷ്ടപ്പെട്ടത്. കൂലിപ്പണിക്കാരനായ മോഹനന് കാരുണ്യമതികളുടെ സഹായം ലഭിച്ചാൽ മാത്രമേ ഇനി സ്വന്തമായി ഒരു വീടെന്ന സ്വപ്നം യാഥാർഥ്യമാകൂ. വീട് തകർന്നതോടെ ഈ കുടുംബം തത്കാലം മറ്റൊരു വാടകവീട്ടിലേക്ക് താമസം മാറ്റിയിരിക്കുകയാണ്.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇൻസ്റ്റഗ്രാമിലൂടെ യുവതികളുമായി സൗഹൃദം സ്ഥാപിച്ച് സ്വര്‍ണാഭരണം കൈക്കലാക്കി മുങ്ങുന്ന 'കിനാവിന്റെ രാജകുമാരന്‍' പിടിയിൽ
മരണവീട്ടിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ വാടക വീടില്ല; ദുരനുഭവം തമിഴ്നാട് സ്വദേശികൾക്ക്, പൊലീസ് തിരിഞ്ഞുനോക്കിയില്ലെന്ന് പരാതി