മാലപൊട്ടിക്കാനെത്തിയ യുവാവിനെ കുപ്പികൊണ്ട് തലയ്ക്കടിച്ചോടിച്ച് 'ഡാഫിനി'

Published : Jun 28, 2019, 01:25 PM IST
മാലപൊട്ടിക്കാനെത്തിയ യുവാവിനെ കുപ്പികൊണ്ട് തലയ്ക്കടിച്ചോടിച്ച് 'ഡാഫിനി'

Synopsis

പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ കട നടത്തുന്ന വീട്ടമ്മയായ ഡാഫിനി അമ്മയാണ് ബൈക്കിലെത്തിയ മോഷ്ടാക്കളെ സധൈര്യം നേരിട്ടത്. 

പൊഴിയൂര്‍: മാലപൊട്ടിക്കാന്‍ ശ്രമിച്ച യുവാവിനെ തലയ്ക്കടിച്ചോടിച്ച് വീട്ടമ്മ. തിരുവനന്തപുരം പൊഴിയൂരിലെ വിരാലി പഞ്ചായത്ത് ഓഫീസിന് സമീപം ഇന്നലെ രാവിലെയാണ് സംഭവം. പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ കട നടത്തുന്ന വീട്ടമ്മയായ ഡാഫിനി അമ്മയാണ് ബൈക്കിലെത്തിയ മോഷ്ടാക്കളെ സധൈര്യം നേരിട്ടത്. 

വെളുപ്പിനെ കടയിലെത്തിയ രണ്ടുപേര്‍ കടയിലെത്തി കുപ്പിവെള്ളം ആവശ്യപ്പെട്ടു. ഒരു കുപ്പി വെള്ളം വാങ്ങിയ ശേഷം നൂറ് രൂപയാണ് യുവാവ് നല്‍കിയത്. ബാക്കി തുക കൊടുക്കാനായി ഡാഫിനി തിരിയുന്നതിന് ഇടയിലാണ് മാലപൊട്ടിക്കാനുള്ള ശ്രമ നടന്നത്.

ബൈക്കിലെത്തിയവരില്‍ ഒരാള്‍ മാലപൊട്ടിച്ചു, എന്നാല്‍ മാല പൊട്ടി നിലത്ത് വീണു. പെട്ടന്നുണ്ടായ സംഭവത്തില്‍ പതറാതെ വീട്ടമ്മ കുപ്പി കൊണ്ട് മോഷ്ടാക്കളില്‍ ഒരാളുടെ തലയ്ക്ക് അടിക്കുകയായിരുന്നു. ഇതിന് പിന്നാലെ നിലത്ത് വീണ മാല വീട്ടമ്മ തന്നെ തട്ടിമാറ്റുകയും ചെയ്തു.

ഇതോടെ യുവാവ് സുഹൃത്ത് സ്റ്റാര്‍ട്ടാക്കി നിര്‍ത്തിയ ബൈക്കില്‍ കയറി രക്ഷപെടുകയായിരുന്നു. മാല നഷ്ടപ്പെടാത്തതിനാല്‍ സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നും സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പൊഴിയൂര്‍ പൊലീസ് വ്യക്തമാക്കി. സ്ഥലത്തെ സിസിടിവി ക്യാമറകള്‍ പരിശോധിക്കുന്നുണ്ട്. സംഭവം അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് വിശദമാക്കി. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'നേതാക്കൾ തോൽപ്പിക്കാൻ ശ്രമിച്ചു, ഇപ്പോൾ ജാതി സംഘടനയുടെ വക്താവായ വിമതയെ പ്രസിഡന്റാക്കാന്‍ നീക്കം'; സിപിഎം ലോക്കൽ കമ്മിറ്റി അം​ഗം രാജിവെച്ചു
പാചകം ചെയ്യാത്തത് 3 കിലോ, പാചകം ചെയ്തത് 2 കിലോ ! വീടിന്റെ പിറകിലിട്ട് മ്ലാവിനെ കൊന്ന് കറിവെച്ചു, 2 പേർ പിടിയിൽ