കിടപ്പ് രോഗിയുടെ വീട്ടിൽ ജോലിക്ക് നിന്ന ഹോം നഴ്‌സും സുഹൃത്തും ചേർന്ന് ആഭരണങ്ങൾ മോഷ്ടിച്ചു; അന്വേഷണം വഴി തെറ്റിക്കാൻ കള്ളകഥകൾ, ഒടുവിൽ പിടിയിൽ

Published : May 27, 2026, 02:34 AM IST
Theft Arrest

Synopsis

മുവാറ്റുപുഴയിൽ തനിച്ച് താമസിക്കുന്ന വയോധികയുടെ ആഭരണങ്ങൾ കവർന്ന കേസിൽ ഹോം നഴ്‌സായ തമിഴ്‌നാട് സ്വദേശിനിയും സുഹൃത്തും അറസ്റ്റിൽ. കിടപ്പ് രോഗിയായ സ്ത്രീയെ കബളിപ്പിച്ച് മോഷണം നടത്തിയ പ്രതികളിൽ നിന്ന് പോലീസ് സ്വർണാഭരണങ്ങൾ കണ്ടെടുത്തു.

കൊച്ചി: വയോധികയുടെ ആഭരണങ്ങൾ കവർന്ന പ്രതികൾ അറസ്റ്റിൽ. മുവാറ്റുപുഴ - മാറാടി മഞ്ചരിപടിയിൽ തനിച്ച് താമസിക്കുന്ന വയോധികയുടെ ആഭരണങ്ങൾ കവർന്ന തമിഴ്‌നാട് മധുര സിന്ധുപ്പാട്ടിയിൽ സെംപാട്ടി സ്വദേശി ഭാഗത്ത് സുധ ശങ്കർ (38), ദിണ്ടുഗൽ മലയഗൗഡൻപാട്ടി പൊട്ടിക്കളം ഭാഗത്ത് ലക്ഷ്‌മി (46) എന്നിവരെയാണ് മുവാറ്റുപുഴ ഡിവൈഎസ്പിഅബ്‌ദുൾ മുനീർ പി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

24ന് രാവിലെ 8.30 മണിയോടെയാണ് സംഭവം. കിടപ്പ് രോഗിയായ വയോധികയുടെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന ഹോം നഴ്‌സാണ് സുധ ശങ്കർ. സുഹൃത്തായ ലക്ഷ്മിയെയും കൂട്ടി മോഷണം ആസൂത്രണം ചെയ്ത് നടപ്പാക്കുകയായിരുന്നു. അന്വേഷണം വഴിതെറ്റിക്കുന്നതിനായി ഹോം നഴ്‌സായ സുധ സാങ്കൽപിക കഥകൾ മെനഞ്ഞ് പറയുകയായിരുന്നു. മോഷണം നടത്തിയ സ്വർണ ആഭരണങ്ങൾ ഇവരിൽ നിന്നും കണ്ടെടുത്തു. ഇൻസ്പെക്ടർ അനിൽ ജോർജ്, എസ് ഐ മാരായ എൻ എസ് റോയ്, ചാർലി തോമസ്, എസ് ശ്രീനാഥ്, പി സി ജയകുമാർ, എം എം ഉബൈസ് , സി ബി അനിൽകുമാർ, എ എസ് ഐ മാരായ എം കെ ഗിരിജ, എ വി ദിനി സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഹാരിസ് എച്ച്, രതീഷ് എം പി , ശ്രീജു രാജൻ, ബിനിൽ എൽദോസ് അജേഷ് എ പി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൂട്ടിന് റോട്ട്‌വീലറും ജെര്‍മന്‍ ഷെപ്പേര്‍ഡും, ഒരു വര്‍ഷത്തിനിടെ പിടിയിലാകുന്നത് നാലാം തവണ; എംഡിഎംഎയുമായി സ്ഥിരം കുറ്റവാളി പിടിയില്‍
തൃശൂരിൽ പട്ടാപ്പകൽ വീടിന്റെ പൂട്ട് പൊളിച്ച് സ്വര്‍ണവും വെള്ളിയുമടക്കം ലക്ഷങ്ങളുടെ കവര്‍ച്ച; തിരുട്ട് ഗ്രാമത്തിൽ നിന്ന് സഹോദരങ്ങളായ പ്രതികൾ പിടിയിൽ