ഉരുള്‍പൊട്ടല്‍ എല്ലാം തകര്‍ത്തു; സുമനസുകള്‍ ഒന്നിച്ചപ്പോള്‍ അഞ്ച് കുടുംബങ്ങള്‍ക്ക് വീട്

By Web TeamFirst Published Nov 18, 2019, 1:28 PM IST
Highlights

റവന്യൂ വകുപ്പ് തയ്യാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് വീട് കൈമാറിയത്. കൂടാതെ മൂന്ന് കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കാനുള്ള സ്ഥലവും കനിവ് ചാരിറ്റബിള്‍ ട്രസ്റ്റ് കൈമാറി. ആറര ലക്ഷത്തോളം രൂപയാണ് ഓരോ വീടിനും ചെലവായത്

കോഴിക്കോട്: കട്ടിപ്പാറ കരിഞ്ചോലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച വീടുകള്‍ കൈമാറി. കട്ടിപ്പാറ ചെമ്പ്രകുണ്ടയില്‍ കനിവ് ചാരിറ്റബിള്‍ ട്രസ്റ്റ് വിലകൊടുത്ത് വാങ്ങിയ സ്ഥലത്താണ് വിവിധ കൂട്ടായ്മകളുടെ സഹായത്തോടെ അഞ്ച് കുടുംബങ്ങള്‍ക്ക് വീടു നിര്‍മിച്ചു നല്‍കിയത്.

റവന്യൂ വകുപ്പ് തയ്യാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് വീട് കൈമാറിയത്. കൂടാതെ മൂന്ന് കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കാനുള്ള സ്ഥലവും കനിവ് ചാരിറ്റബിള്‍ ട്രസ്റ്റ് കൈമാറി. ആറര ലക്ഷത്തോളം രൂപയാണ് ഓരോ വീടിനും ചെലവായത്.

വീടിന്‍റെ താക്കോല്‍ദാനം എം കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്തു. ഭൂമിയുടെ രേഖ കൈമാറ്റം കാരാട്ട് റസാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട്,  ശിഹാബ് പൂക്കോട്ടൂര്‍, താമരശ്ശേരി തഹസില്‍ദാര്‍ സി മുഹമ്മദ് റഫീഖ്, ഹസ്സന്‍കോയ, സഫിയ അലി തുടങ്ങിയവര്‍ പ്രസംഗിച്ചു. 

click me!