ആട് മേയ്ക്കാൻ പോയ സ്ത്രീയ്ക്കും രക്ഷിക്കാൻ ശ്രമിച്ചവർക്കും നേരെ തേനീച്ചയാക്രമണം, ചികിത്സിച്ച നഴ്സിനും കുത്തേറ്റു

Published : Feb 28, 2026, 03:03 PM IST
honey bee attack

Synopsis

ആശുപത്രിയിൽ എത്തിച്ചപ്പോൾ ചികിത്സിച്ച നേഴ്സിനും തേനീച്ചയുടെ കുത്തേറ്റു. പുനലൂർ പ്ലാച്ചേരിയിലാണ് സംഭവം

കൊല്ലം: ആടിനെ മേയ്ക്കാൻ പോയ സ്ത്രീക്ക് തേനീച്ചയുടെ ആക്രമണം. രക്ഷിക്കാൻ ശ്രമിച്ച നിരവധി പേർക്കും പരുക്ക്. ആശുപത്രിയിൽ എത്തിച്ചപ്പോൾ ചികിത്സിച്ച നേഴ്സിനും തേനീച്ചയുടെ കുത്തേറ്റു. പുനലൂർ പ്ലാച്ചേരിയിലാണ് സംഭവം. പ്ലാച്ചേരി മാങ്കോണത്ത് ആടിനെ തീറ്റാൻ പോയ അനുമോൾ പത്തുവയസ്സുകാരനായ ആരോൺ,ശാന്തി എന്നിവർക്കാണ് തേനീച്ചയുടെ കുത്തേറ്റത്. ഇതിൽ ശാന്തിക്ക് സാരമായ് കുത്തേറ്റിട്ടുണ്ട്. പരുക്കേറ്റവരെ ഉടൻ തന്നെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ഇതിനിടെ കുത്തേറ്റവരുടെ ശരീരത്തിലിരുന്ന തേനീച്ച ഡ്യൂട്ടി നേഴ്സിനെയും കുത്തി. സിസ്റ്റർ ജെസ്സി ക്കാണ് കുത്തേറ്റത്. ആകെ ആറു പേർക്കാണ് പരിക്ക്. താലൂക്ക് ആശുപത്രിയിൽ എത്തിച്ചേരെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മൂന്നുപേർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ശ്രീപത്മനാഭ സ്വാമിക്ഷേത്ര പരിസരത്ത് പൊങ്കാല അനുവദിക്കില്ല, ഗ്രാനൈറ്റിൽ കരിപിടിക്കും', തീപിടിത്ത സാധ്യതയെന്നും ഭരണസമിതി
മെട്രോ തൂണിലെ പൂച്ച മുതൽ പൊങ്കാലയ്ക്കായി തുറന്ന് നൽകുന്ന മസ്ജിദ് വരെ ഇതാണ് റിയൽ കേരള സ്റ്റോറി