
ചേർത്തല: ഫേസ്ബുക്കിലൂടെ പരിചയപെട്ട് യുവാവിനെ ഹണി ട്രാപിൽ കുടുക്കിയ ദമ്പതികളെ പൊലീസ് പിടി കൂടി. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. കണിച്ചുകുളങ്ങരയിൽ വാടകയ്ക്കു താമസിയ്ക്കുന്ന മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ ദേവസ്വം വീട്ടിൽ സുനീഷ് (31), ഭാര്യ സേതു ലക്ഷ്മി (28) എന്നിവരെയാണ് മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തതത്.
തൊടുപുഴ സ്വദേശിയായ പ്രവാസി യുവാവിനെയാണ് പ്രണയം നടച്ച് വീട്ടിലെത്തിച്ച് കുടുക്കിയത്. ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവാവിനെ സേതുലക്ഷമി, സുനീഷിന്‍റെ ഒത്താശയോടെ വാടക വീട്ടിലെത്തിച്ച് സേതു ലക്ഷ്മിയുമൊന്നിച്ചുള്ള നഗ്നദൃശ്യം ഫോണിൽ പകർത്തുകയായിരുന്നു. പിന്നീട് ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപെടുത്തിയും മർദ്ദിച്ചും എ ടി എം കാർഡ് അടക്കമുള്ള രേഖകൾ പിടിച്ച് വാങ്ങുകയായിരുന്നു. തുടർന്ന് ഭീഷണിപ്പെടുത്തി എ ടി എം ന്‍റെ രഹസ്യ നമ്പർ വാങ്ങി പണം വാങ്ങിയെന്നാണ് പരാതി. ഇവർ ഇതിന് മുമ്പും സമാന രീതിയിലുള്ള കുറ്റകൃത്യം നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളെ അട്ടക്കുളങ്ങര സബ്ബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.
ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച അച്ഛന് 20 വർഷം തടവ്, അരലക്ഷം രൂപ പിഴ
അതേസമയം ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് 20 വർഷം കഠിന തടവും 50000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ഇടുക്കി എഴുകുംവയൽ സ്വദേശിയാണ് കേസിലെ പ്രതി. കട്ടപ്പന പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി ശിക്ഷ അനുഭവിക്കണം. നെടുംകണ്ടം സി ഐയായിരുന്ന പി കെ ശ്രീധരൻ 2020 ൽ ഫയൽ ചെയ്ത പോക്സോ കേസിലാണ് സുപ്രധാന വിധി ഉണ്ടായത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ സുസ്മിത ജോൺ ഹാജരായി.
കാമുകിയോട് വഴക്കിട്ട ദേഷ്യത്തില്‍ മ്യൂസിയത്തില്‍ കയറി 40 കോടിയുടെ മുതലുകള്‍ നശിപ്പിച്ച് യുവാവ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam